മോദിയുടെ വാഗ്ദാനങ്ങൾ കാറ്റുപോയ ബലൂൺ പോലെയായി ^ വൃന്ദ കാരാട്ട്

മോദിയുടെ വാഗ്ദാനങ്ങൾ കാറ്റുപോയ ബലൂൺ പോലെയായി - വൃന്ദ കാരാട്ട് കക്കോടി: സ്കിൽ ഇൻ ഇന്ത്യ, ഡിജിറ്റൽ ഇൻ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ തുടങ്ങി മോദിയുടെ എല്ലാ മുദ്രാവാക്യങ്ങളും കാറ്റുപോയ ബലൂൺ പോലെയായെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. മുൻ എം.എൽ.എയും സി.പി.എം നേതാവുമായ സി.പി. ബാലൻ വൈദ്യരുടെ ഒമ്പതാം അനുസ്മരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. എല്ലാം പറഞ്ഞിട്ടും രാജ്യത്തൊരു മാറ്റവും ഉണ്ടായില്ല. രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പറഞ്ഞിട്ട് രണ്ട് ലക്ഷം പോലുമില്ല. ജനങ്ങളെ കൊള്ളയടിക്കുന്നതോടൊപ്പം മതത്തി​െൻറ പേരിൽ ആർ.എസ്.എസി​െൻറ നേതൃത്വത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. നോട്ട് നിരോധനവും ജി.എസ്.ടിയും കൂടാതെ ഏറ്റവും വലിയ പോക്കറ്റടിയാണ് െപേട്രാൾ ഡീസൽ വിലവർധന. ലോകത്ത് എല്ലായിടത്തും ഇന്ധനവില കുറഞ്ഞു വരുമ്പോഴും ഇന്ത്യയിൽ അമിതനികുതി ചുമത്തുകയാണ്. ഹിന്ദുത്വത്തി​െൻറ പേരിൽ ആർ.എസ്.എസും സംഘ്പരിവാറും രാജ്യത്ത് അക്രമം അഴിച്ചുവിടുകയാണ് -അവർ പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം, ജില്ല കമ്മിറ്റി അംഗം മാമ്പറ്റ ശ്രീധരൻ, ജില്ല സെക്രട്ടേറിയറ്റ് അംഗം കെ. ചന്ദ്രൻ മാസ്റ്റർ, ഏരിയ സെക്രട്ടറി ടി.കെ. സോമനാഥൻ എന്നിവർ സംസാരിച്ചു. കണ്ണങ്കരയിലെ ബാലൻ വൈദ്യരുടെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന, അനുസ്മരണയോഗം എന്നിവ നടന്നു. അനുസ്മരണയോഗം സി.പി.എം ജില്ല സെക്രട്ടറി പി. മോഹൻ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.