വണ്‍ മില്യൺ ഗോള്‍ കേരളമാകെ ഗോളടിച്ചു; കൂടെ ഫറോക്ക് നഗരസഭയും

ഫറോക്ക്: കൊച്ചിയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബാളി​െൻറ പ്രചാരണാർഥം സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും കായിക യുവജന മന്ത്രാലയവും സംയുക്തമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സാംസ്‌കാരിക സംഘടനകളുടെയും സഹകരണത്തോടെ നടത്തുന്ന വണ്‍ മില്യൺ ഗോള്‍ പരിപാടിക്ക് തുടക്കമായി. പെരുമുഖം കാരട്ടിപ്പാടം മിനി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങ് മുനിസിപ്പൽ ചെയർപേഴ്‌സൻ പി. റുബീന ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ നുസ്റത്ത്, ഡിവിഷൻ കൗൺസിലർ സബിത എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.