േകാഴിക്കോട്: 'മതം: സഹിഷ്ണുത, സഹവർത്തിത്വം, സമാധാനം' എന്ന പ്രമേയം ഉയർത്തി 2017 ഡിസംബർ 28, 29, 30, 31 തീയതികളിലായി മലപ്പുറം കൂരിയാട് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനം മാങ്കാവ് മണ്ഡലം സമ്മേളന സ്വാഗതസംഘം രൂപവത്കരിച്ചു. രക്ഷാധികാരികൾ: സി. മരക്കാരുകുട്ടി, ഹംസ മൗലവി ഒളവണ്ണ, അബ്ദുൽ സലാം വളപ്പിൽ, കുഞ്ഞിക്കോയ ആഴ്ചവട്ടം, വി.വി. ഇത്താലുക്കുട്ടി, കോയാലി കിണാശ്ശേരി, എ. അഹമ്മദ് നിസാർ ഒളവണ്ണ, പി.പി.സി. മമ്മദ്കുട്ടി പൊക്കുന്ന്. സി. സെയ്തുട്ടി ചെയർമാനും ടി. കുഞ്ഞമ്മദ് മാസ്റ്റർ ജനറൽ കൺവീനറുമായി 501 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. -------- പച്ചമലയാളം കോഴ്സിന് രജിസ്റ്റർ ചെയ്യാം ചേളന്നൂർ: മാതൃഭാഷ തെറ്റില്ലാതെ പ്രയോഗിക്കുന്നതിൽ ജനങ്ങളെ പ്രാപ്തരാക്കുന്നതിെൻറ ഭാഗമായി സാക്ഷരത മിഷൻ നടത്തുന്ന 'പച്ചമലയാളം' കോഴ്സിന് ഗുഡ്ലക്ക് തുടർവിദ്യാകേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യാമെന്ന് പ്രേരക് ശശികുമാർ ചേളന്നൂർ അറിയിച്ചു. മറ്റു ഭാഷകളിലൂടെ വിദ്യാഭ്യാസം പൂർത്തിയാക്കിയവർ, ഭരണഭാഷ മാതൃഭാഷയാക്കിയതിനെ തുടർന്ന് ഒാഫിസ് നിർവഹണത്തിൽ ബുദ്ധിമുട്ട് നേരിടുന്ന ജീവനക്കാർ, ഭാഷ ന്യൂനപക്ഷത്തിലുള്ളവർ എന്നിവരെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. മലയാളം കമ്പ്യൂട്ടിങ് വ്യാപിപ്പിക്കുക, സ്മാർട്ട് ഫോണുകളിലടക്കം മലയാളം ഉപയോഗിക്കുന്നതിനുള്ള ശേഷി വർധിപ്പിക്കുക തുടങ്ങിയവയും ലക്ഷ്യങ്ങളാണ്. -------- ബോധവത്കരണ ശിൽപശാല കോഴിക്കോട്: ക്ഷയരോഗ നിയന്ത്രണ പ്രവർത്തനത്തിെൻറ ഭാഗമായി ക്ഷയരോഗ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ജില്ല ടി.ബി ഫോറത്തിെൻറ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർക്ക് ജില്ലതല ബോധവത്കരണ ശിൽപശാല സംഘടിപ്പിച്ചു. ജില്ല ടി.ബി ഒാഫിസർ ഡോ. പി.പി. പ്രമോദ്കുമാർ ഉദ്ഘാടനം ചെയ്തു. ടി.ബി ഫോറം സെക്രട്ടറി ശശികുമാർ ചേളന്നൂർ അധ്യക്ഷത വഹിച്ചു. ലോകാരോഗ്യ സംഘടന കേരള കൺസൾട്ടൻറ് ഡോ. ഷിബു ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ഡോ. സഞ്ജീവ് നായർ, ലിജോ തോമസ്, കെ.എ. അബ്ദുസ്സലാം ക്ലാസെടുത്തു. കായക്കൽ അഷ്റഫ്, പി.കെ. ബാബുരാജ്, സുജിത്ത്കുമാർ ഉണ്ണികുളം, ടി.പി. സുനി, പി.സി. അബ്ദുൽ ഖാദർ ഹാജി, എൻ.കെ. റംല, പി. രാമചന്ദ്രൻ, നസീറ ഹമീദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.