പി.ഡബ്ല്യു.ഡി കൈയൊഴിഞ്ഞു: കുഴി നികത്താന്‍ പൊലീസ് രംഗത്തിറങ്ങി

കുറ്റ്യാടി: പുതിയ ബസ്സ്റ്റാൻഡിന് മുന്നില്‍ വടകര റോഡിൽ മാസങ്ങളായി രൂപപ്പെട്ട വന്‍ കുഴി അടക്കാന്‍ പി.ഡബ്ല്യു.ഡി അറച്ചുനിന്നപ്പോൾ പൊലീസ് രംഗത്തെത്തി. കുഴിയില്‍ വീണ് യാത്രക്കാര്‍ക്ക് പരിക്ക് പറ്റുന്നതും ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നതും പതിവായിരുന്നു. ജീവനക്കാരും നാട്ടുകാരും പലതവണ പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും കുഴിയടക്കാന്‍ നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് കുറ്റ്യാടി സി.ഐ എൻ. സുനില്‍കുമാറി​െൻറ നേതൃത്വത്തില്‍ പൊലീസ് കുഴിയടച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.