കോൺഗ്രസ്​ ഭരണത്തിലെ നേട്ടങ്ങൾ മോദി തകർക്കുന്നു

കൊടുവള്ളി: ജനങ്ങൾക്ക് വേണ്ടി കോൺഗ്രസ് കൊണ്ടുവന്ന നേട്ടങ്ങൾ നരേന്ദ്ര മോദി തകർക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. ആദം മുൽസി. കൊടുവള്ളി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കൺെവൻഷനും പുതിയ പ്രസിഡൻറ് ജൗഹർ പൂമംഗലത്തി​െൻറ സ്ഥാനാരോഹണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.കെ.എ. ജലീൽ അധ്യക്ഷത വഹിച്ചു. പി.കെ. സുലൈമാൻ, ജയ്സൽ അത്തോളി, ധനീഷ്ലാൽ, രാജേന്ദ്രൻ, മാധവൻ, പി.ആർ. മഹേഷ്, ബിജു കണ്ണന്തറ, സി.എം. ഗോപാലൻ, പി.ടി. അസയിൻകുട്ടി, സി.പി. റസാഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.