എട്ടു വർഷത്തിനുശേഷം കെ.എസ്​.ആർ.ടി.സി മാവൂർ റോഡിൽ തിരിച്ചെത്തുന്നു

കോഴിക്കോട്: എട്ടു വർഷത്തിനുശേഷം കെ.എസ്.ആർ.ടി.സി സർവിസുകളും ഒാഫിസുകളും മാവൂർ റോഡിലേക്ക് തിരിച്ചെത്തുന്നു. ഇപ്പോൾ പാവങ്ങാട്ടുനിന്നും ഒാപറേറ്റ് ചെയ്യുന്ന ബസ് സർവിസുകൾ ഒക്ടോബർ ഒന്നു മുതൽ പുതിയ ടെർമിനലിൽ നിന്നാകും പുറപ്പെടുകയെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കും ഡിേപ്പായുടെ ഉദ്ഘാടനവും ഒരാഴ്ചമുമ്പ് നടത്തിയെങ്കിലും ഒാഫിസുകൾ പൂർണമായി മാറിയിരുന്നില്ല. ഇതു സംബന്ധിച്ച് 'മാധ്യമം' തിങ്കളാഴ്ച വാർത്ത നൽകിയിരുന്നു. ഇനി മുതൽ കോഴിക്കോട് -ബംഗളൂരു ഡീലക്സ് എക്സ്പ്രസ്, കോഴിക്കോട്-തിരുവനന്തപുരം ജെറ്റ്, ലോ ഫ്ലോർ ബസുകൾ എന്നിവ ഉൾപ്പെടെ 27ഒാളം സർവിസുകളാണ് കോഴിക്കോട് മാവൂർറോഡ് ടെർമിനലിൽനിന്ന് പുറപ്പെടുക. നേരത്തെ ഇവ പാവങ്ങാട്ടുനിന്നും പുറപ്പെട്ട് മാവൂർ റോഡ് ടെർമിനൽ വഴിയായിരുന്നു സർവിസ് നടത്തിയിരുന്നത്. 2009ലാണ് പുനർനിർമാണത്തിനു വേണ്ടി മാവൂർ റോഡിലെ പഴയ ബസ്സ്റ്റാൻഡ് അടക്കുന്നത്. 2015ൽ ഡിപ്പോ ഉദ്ഘാടനം ചെയ്തു. ഒന്നാം തീയതി മുതൽ ഗാരേജും പുതിയ ടെർമിനലിൽ സജ്ജമാകും. പാവങ്ങാട്ടുനിന്നും സർവിസ് ഒഴിവാക്കുന്നതുവഴി കെ.എസ്.ആർ.ടി.സിക്ക് സാമ്പത്തിക നഷ്ടം കുറയുമെന്നാണ് കണക്കാക്കുന്നത്. ഒരു ബസ് കോഴിക്കോടുനിന്ന് പാവങ്ങാെട്ടത്തി തിരിച്ചെത്തണമെങ്കിൽ 16 കി.മീറ്ററിലധികം ഒാടണം. ഡീസൽ ഇനത്തിൽ മാത്രം ഇതിന് 240 രൂപയിലധികം ചെലവുവരും. കൂടാതെ ടയർ മാറ്റിയിടൽ പോലുള്ള ചെറിയ തകരാറുകൾ പരിഹരിക്കാനും ബസുകൾ പാവങ്ങാെട്ടത്തിക്കണം. പുതിയ സംവിധാനത്തോടെ ഇത്തരം അധികചെലവുകൾ ഒഴിവാക്കാമെന്നാണ് കരുതുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.