വൺ ടൂ ത്രീ ഗോൾ...!

*ഗോളടിച്ചുകൂട്ടാൻ ജില്ല ഒരുങ്ങി കൽപറ്റ: ഫിഫ അണ്ടർ17 ലോകകപ്പ് ഫുട്ബാളി​െൻറ പ്രചരാണാർഥമുള്ള വൺ മില്യൺ ഗോൾ പരിപാടിക്ക് ജില്ലയും ഒരുങ്ങി. ബുധനാഴ്ച വൈകിട്ട് മൂന്നുമണി മുതൽ ഏഴുമണിവരെ കൽപറ്റ നഗരസഭയിൽ എട്ടു കേന്ദ്രങ്ങളിലും, മാനന്തവാടി നഗരസഭയിൽ അഞ്ചു കേന്ദ്രങ്ങളിലും, ബത്തേരി നഗരസഭയിൽ എട്ടു കേന്ദ്രങ്ങളിലുമായി വേദിയൊരുക്കിയിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി 80000 ഗോളുകൾ ജില്ലയിൽ അടിച്ചുകൂട്ടുകയാണ് ലക്ഷ്യം. കൽപറ്റ പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് തത്സസമയ സംേപ്രഷണത്തോടെ വിപുലമായ രീതിയിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലമാണ് ജില്ലയിലെ പ്രധാനകേന്ദ്രം. ജില്ലയിലെ സ്കൂളുകളിലും പഞ്ചായത്തുകളിലും ഗ്രാമീണ പ്രദേശങ്ങളിലും പരിപാടികൾ നടക്കും. പരിപാടിക്കായുള്ള കോൾ സ​െൻറർ: 202658, 9947310389, 9947949775. തൊഴിലാളികൾക്ക് മർദനം: വ്യാപാരികൾ കടകളടച്ച് പ്രതിഷേധിച്ചു പുൽപള്ളി: ടൗണിലെ അക്ഷയ സൂപ്പർ മാർക്കറ്റ് ജീവനക്കാരെ കോളജ് വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ചതായി പരാതി. ബസ്സ്റ്റാൻഡിന് മുന്നിലെ സ്ഥാപനത്തിൽ ജോലിചെയ്യുന്ന രഞ്ജിത്ത് (22) ലിൻസി (30) എന്നിവർക്കാണ് മർദനമേറ്റത്. ഇവരെ പുൽപള്ളി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷോപ്പിങ് കോംപ്ലക്സിനുള്ളിൽ മറ്റുവാഹനങ്ങൾ കയറ്റിയിടാതിരിക്കാൻ ചങ്ങല വലിച്ചുകെട്ടിയിട്ടുണ്ട്. ഇത് അടക്കുന്നതും തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമണത്തിൽ കലാശിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ഉച്ചക്കുശേഷം വ്യാപാരികൾ കടകളടച്ച് പ്രകടനം നടത്തി. വൈസ് പ്രസിഡൻറ് സി.പി. ജോയിക്കുട്ടി, ജനറൽ സെക്രട്ടറി കെ.എ. ജയകുമാർ, വിജയൻ കുടിലിൽ, പി.സി. ടോമി, ഇ.ടി. ബാബു, ഇ.കെ. മുഹമ്മദ്, ജോസ് കുന്നത്ത്, സി.കെ. ബാബു, കെ.വി. റഫീഖ്, എം. വേണുഗോപാൽ, ബാബു രാജേഷ് എന്നിവർ നേതൃത്വം നൽകി. TUEWDL15 മർദനമേറ്റ രഞ്ജിത്ത് TUEWDL14 വ്യാപാരികൾ ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനം ചേലോട് എച്ച്.ഐ.എം യു.പി സ്കൂളിൽ 'വെളിച്ചം' TUEWDL16 വൈത്തിരി: തളിപ്പുഴ ഗ്രീൻ മഷ്റൂം ഹോട്ടൽ ആൻഡ് റസ്റ്റാറൻറുമായി സഹകരിച്ച് ചേലോട് എച്ച്.ഐ.എം.യു.പി സ്കൂളിൽ നടപ്പിലാക്കുന്ന മാധ്യമം വെളിച്ചം പദ്ധതി പ്രധാനധ്യാപിക സിസ്റ്റർ ലൈല സ്കൂൾ ലീഡർ ജെ.പി. നന്ദിതക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു. മദർ പി.ടി.എ പ്രസിഡൻറ് സോഫി, കെ.പി. സെയ്ദ്, കരുണാകരൻ, പി.ടി.എ മെംബർമാരായ ഖാദർ, മേരി തോമസ്, അജയൻ, സജി, ജംഷി, അധ്യാപകരായ സലാം, ഷാഹിദ, മേഴ്സി എന്നിവർ സമീപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.