-വനപാലകർ കിടങ്ങിൽനിന്ന് കരകയറ്റിയ ആനയാണ് െചരിഞ്ഞത് സുല്‍ത്താന്‍ ബത്തേരി: വല്ലത്തൂര്‍ വനമേഖലയില്‍ 35 വയസ്സ് പ്രായമുള്ള കാട്ടുകൊമ്പന്‍ െചരിഞ്ഞു. കഴിഞ്ഞയാഴ്ച വനപാലകർ കിടങ്ങിൽനിന്ന് കരകയറ്റിയ കാട്ടാനയാണ് െചരിഞ്ഞത്. ചൊവ്വാഴ്ച രാവിലെയാണ് ആനയെ വനത്തിനുള്ളില്‍ െചരിഞ്ഞനിലയില്‍ കണ്ടെത്തിയത്. കാലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു കാട്ടാന. കാലിനു ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് തീറ്റയെടുക്കാന്‍ പറ്റാത്തതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃഗസംരക്ഷണ വകുപ്പിെൻറ അസി. പ്രോജക്ട് ഓഫിസര്‍ അനില്‍ സക്കറിയ പോസ്റ്റുമോര്‍ട്ടം നടത്തി. ഇൗ മാസം 28നാണ് മുണ്ടക്കൊല്ലി കരുവള്ളി ഭാഗത്ത് വനത്തിനുള്ളിലെ കിടങ്ങിൽവീണ കാട്ടാനയെ ഏറെനേരത്തെ ശ്രമഫലമായാണ് വനപാലകർ കിടങ്ങില്‍നിന്നും കാട്ടിലേക്ക് കയറ്റിവിട്ടത്. അതിന് ഏതാനും ആഴ്ചകള്‍ക്കുമുമ്പ് ആന ജനവാസ കേന്ദ്രത്തിലിറങ്ങി കൃഷി വ്യാപകമായി നശിപ്പിച്ചിരുന്നു. മുണ്ടക്കൊല്ലി കോളനി റോഡില്‍ വനംവകുപ്പ് സ്ഥാപിച്ച ഗേറ്റ് ചവിട്ടിപ്പൊളിച്ച് നാട്ടിലിറങ്ങിയ ആനയുടെ മുന്നിലെ വലതുകാലില്‍ കമ്പി കുത്തിക്കയറി പരിക്ക് സംഭവിച്ചിരുന്നു. ഈ അവസ്ഥയില്‍ കിടങ്ങില്‍ വീണതിനാല്‍ ആനയെ കരകയറ്റാന്‍ ഏറെ പ്രയാസപ്പെട്ടിരുന്നു. കാലിനേറ്റ പരിക്കുമൂലം മുടന്തിയായിരുന്നു ആന നടന്നിരുന്നത്. ആനയെ ചികിത്സിക്കാനുള്ള നടപടികള്‍ വനംവകുപ്പ് സ്വീകരിച്ചിരുന്നു. ആനയെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘെത്ത നിയോഗിക്കുകയും ചെയ്തിരുന്നു. TUEWDL13 വല്ലത്തൂര്‍ വനത്തിനുള്ളില്‍ െചരിഞ്ഞ ആന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.