വടകര: കടത്തനാട് പ്രവാസി ആൻഡ് ഡെവലപ്മെൻറ് കോ-ഓപറേറ്റിവ് സൊസൈറ്റിയുടെ അഞ്ചാം വാർഷികാഘോഷ ഭാഗമായി സഹകരണ ദേശീയ സെമിനാർ സംഘടിപ്പിക്കും. വ്യാഴാഴ്ച വൈകീട്ട് നാലിന് വടകര ടൗൺഹാളിൽ 'ഇന്ത്യൻ സമ്പദ്ഘടനയിൽ സഹകരണ മേഖലയുടെ പ്രസക്തി' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മാഹി തിരുനാൾ മഹോത്സവം: ഒരുക്കം പൂർത്തിയായി വടകര: മാഹി സെൻറ് തെരേസാസ് തീർഥാടന ദേവാലയത്തിലെ വാർഷിക തിരുനാൾ മഹോത്സവം ഒക്ടോബർ അഞ്ചു മുതൽ 22 വരെ നടക്കുമെന്ന് പള്ളി സഹ വികാരി ഫാ. ജോസ് യേശുദാസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. തിരുനാൾ ദിനങ്ങളിൽ ലാറ്റിൻ, സീറോ-മലബാർ, സീറോ-മലങ്കര എന്നിവിടങ്ങളിലെ വ്യത്യസ്ത ഭാഷകളിൽ സാഘോഷ ദിവ്യബലികളും പ്രദക്ഷിണവും നടക്കും. ഒക്ടോബർ അഞ്ചിന് രാവിലെ 11ന് ഇടവക വികാരി ഡോ. ജറോം ചിങ്ങന്തറ കൊടി ഉയർത്തുന്നതോടെ ആഘോഷത്തിന് തുടക്കമാകും. തിരുനാൾ ദിനമായ 15ന് പുലർച്ചെ രണ്ടു മുതൽ ഏഴു വരെ ശയനപ്രദക്ഷിണവും വൈകീട്ട് അഞ്ചിന് മേരി മാത കമ്യൂണിറ്റി ഹാളിൽ സുഹൃദ്സംഗമവും നടക്കുമെന്ന് വാർത്തസമ്മേളനത്തിൽ ബെന്നി മാത്യു, ഇ.എക്സ്. അഗസ്റ്റിൻ, സജി സാമുവൽ, ജെയ്സൽ റോഡ്രിഗസ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.