കുറ്റ്യാടി: മലയോര ഹൈവേക്ക് സ്ഥലം അക്വയർ ചെയ്യുന്നതിെൻറ ഫലമായി വീടും സ്ഥലവും നഷ്ടപ്പെടുമെന്ന ആശങ്കയുമായി ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ കുറ്റ്യാടി പി.ഡബ്ല്യു.ഡി ഓഫിസ് മാർച്ചും ധർണയും നടത്തി. 2009-ൽ നടത്തിയ സർവേ പ്രകാരം കായക്കൊടി, കാവിലുംപാറ, മരുതോങ്കര, പഞ്ചായത്തുകൾ ഉൾപ്പെടുന്നില്ലെന്നും പുതിയ അലൈൻമെൻറ് നിരവധി പേർക്ക് ഭീഷണിയാണെന്നും ആരോപിച്ചു. താമസക്കാരുടെ പൂർണ അറിവോ സമ്മതമോ ഇല്ലാതെ ആവശ്യമായിവരുന്ന ഫോറം പോലും ഒപ്പുവെപ്പിക്കാതെയും മതിയായ രേഖകളില്ലാതെയുമാണ് സാധാരണക്കാരുടെ ഭൂമി കൈയേറി കുറ്റിയടിച്ചതെന്ന് ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തി. നടപടിക്കെതിരെ കുറ്റ്യാടി പി.ബ്ല്യു.ഡി ഓഫിസിനു മുന്നിലാണ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്. കാവിലുംപാറ, മരുതോങ്കര, കായക്കൊടി തുടങ്ങിയ മലയോര പഞ്ചായത്തുകളിലായി 250ഒാളം വീടുകളെയാണ് മലയോര ഹൈവേ നേരിട്ട് ബാധിക്കുക. മാർച്ച് എഴുത്തുകാരി അജിത കൃഷ്ണ മുക്കാളി ഉദ്ഘാടനം ചെയ്തു. പപ്പൻ തൊട്ടിൽപാലം അധ്യക്ഷത വഹിച്ചു. വിനോദൻ കോതോട്, കുറ്റിവീട്ടിൽ ബാബു, മുകുന്ദൻ മരുതോങ്കര, സി.പി. വിജയൻ, തോമസ് കൊട്ടാരത്തിൽ, ടി.എ. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.