പേരാമ്പ്ര: കൂത്താളി ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് പ്ലാസ്റ്റിക് നിർമാർജന പ്രവർത്തനത്തിെൻറ ഭാഗമായി തുണിസഞ്ചി നിർമിച്ച് വിതരണം ചെയ്തു. കൂത്താളി പഞ്ചായത്ത് 11-ാം വാർഡിലെ കാപ്പുമ്മൽ കോളനിയിൽ തുണിസഞ്ചി വിതരണോദ്ഘാടനം വാർഡ് മെംബർ അനൂപ് കുമാർ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി.കെ. സുജീവൻ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി.കെ. ഷിബിത സ്വാഗതവും വളൻറിയർ വി.പി. അശ്വതി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.