പേരാമ്പ്ര: പേരാമ്പ്ര ഹയർസെക്കൻഡറി സ്കൂളിൽ മീനാക്ഷി ഗുരുക്കൾക്ക് സ്വീകരണം നൽകി. പ്രിൻസിപ്പൽ എസ്.വി. ശ്രീജൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ബി. രമേശ് ബാബു, പി.ടി.എ പ്രസിഡൻറ് മനോജ് പരാണ്ടി, സത്യൻ കടിയങ്ങാട്, സൗദാമിനി വയലാളിക്കര, പി. സുനിൽകുമാർ, എൻ.പി. സുരേഷ് കുമാർ, പി.കെ. അജയൻ എന്നിവർ സംസാരിച്ചു. മജീന്ദ്രൻ ഗുരുക്കളുടെ നേതൃത്വത്തിൽ കളരിപ്പയറ്റും നടന്നു. മോഷണംപോയ ബൈക്ക് ഉപേക്ഷിച്ച നിലയിൽ പേരാമ്പ്ര: മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് മോഷണം പോയ ബൈക്ക് പേരാമ്പ്രയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബസ്സ്റ്റാൻഡിനു സമീപം കള്ളുഷാപ്പ് റോഡിലാണ് ചൊവ്വാഴ്ച കെ.എൽ 11- ജെ. 6246 പൾസർ ബൈക്ക് കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരാഴ്ചയോളമായി ഈ ബൈക്ക് കാണുന്നില്ലെന്ന് കാണിച്ച് ഉടമ പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.