വ്യാപാരി ഘോഷയാത്ര: നഗരം ഗതാഗതക്കുരുക്കിലമർന്നു

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീനെ ആദരിക്കുന്ന ചടങ്ങി​െൻറ ഭാഗമായി നടത്തിയ വ്യാപാരി ഘോഷയാത്രയിൽ നഗരത്തിലെ ഗതാഗതം സ്തംഭിച്ചു. വ്യാപാരഭവനിൽനിന്ന് വൈകീട്ട് 3.30ന് ഘോഷയാത്ര ആരംഭിച്ചതു മുതൽ മൂന്നു മണിക്കൂറോളം നഗരം ഗതാഗതക്കുരുക്കിലമർന്നു. മാവൂർ റോഡിൽ തുടങ്ങിയ ഗതാഗതക്കുരുക്ക് പിന്നീട് നഗരത്തിെല മറ്റു റോഡുകളിലേക്കും വ്യാപിച്ചു. ബാങ്ക് റോഡ്, രാജാജി റോഡ്, പാളയം, ചെറൂട്ടി റോഡ്, നടക്കാവ്, എരഞ്ഞിപ്പാലം, പുതിയറ എന്നിവിടങ്ങളിലായിരുന്നു രൂക്ഷമായ ഗതാഗതക്കുരുക്ക്. വൈകീട്ട് അഞ്ചു മണിയോടെ മലാപ്പറമ്പ്, കല്ലായ് റോഡ് എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. പ്രധാന ട്രാഫിക് സിഗ്നൽ ജങ്ഷനുകളിലെല്ലാം വാഹനങ്ങളുെട നീണ്ട നിരയായിരുന്നു. മെയിൻ റോഡുകളുടെ കുരുക്ക് മറികടക്കാൻ പോക്കറ്റ് റോഡുകളിലൂെട വാഹനങ്ങൾ കടന്നുവന്നത് കാൽനടക്കാരെയും ബുദ്ധിമുട്ടിലാക്കി. ഗതാഗതക്കുരുക്ക് ഭയന്ന് ചില സ്ഥലങ്ങളിലേക്ക് ഒാേട്ടാകൾ സർവിസ് നടത്താൻ തയാറായില്ല. സമയംതെറ്റിയ ബസുകളുടെ മത്സരയോട്ടം മറ്റു വാഹനത്തിലുള്ളവരുമായി വാക്കേറ്റത്തിനും കാരണമായി. മിക്ക ബസുകളും വഴിതിരിച്ചുവിട്ടത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. സ്കൂൾ, കോളജ് വിദ്യാർഥികളടക്കം സ്റ്റോപ്പുകൾ മാറിയിറങ്ങേണ്ട അവസ്ഥയായിരുന്നു. കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ സമീപത്ത് സ്വകാര്യ ബസുകൾ ദിശതെറ്റിച്ച് വന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. സിറ്റി ട്രാഫിക് പൊലീസി​െൻറ നേതൃത്വത്തിൽ വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.