ഹരിയാന വ്യാജ ഏറ്റുമുട്ടൽ: നിഷ്പക്ഷ അന്വേഷണം വേണം ^എസ്.ഐ.ഒ

ഹരിയാന വ്യാജ ഏറ്റുമുട്ടൽ: നിഷ്പക്ഷ അന്വേഷണം വേണം -എസ്.ഐ.ഒ കോഴിക്കോട്: ഹരിയാനയിലെ വ്യാജ ഏറ്റുമുട്ടൽ കൊലകളിൽ നീതിപൂർവവും നിഷ്പക്ഷവുമായ അന്വേഷണം ഉത്തരവാദപ്പെട്ട അധികാരികളിൽനിന്ന് ഉണ്ടാവണമെന്ന് എസ്.ഐ.ഒ ദേശീയ പ്രസിഡൻറ് നഹാസ് മാള ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ഹരിയാനയിലെ നൂഹ് ജില്ലയിൽ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മുൻഫൈദി​െൻറ വീട് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസി​െൻറ ചാരനായി പ്രവർത്തിച്ചാൽ ത​െൻറ പേരിലുള്ള എല്ലാ വ്യാജ കേസുകളും ഒഴിവാക്കിതരാം എന്ന് പറഞ്ഞാണ് മുൻഫൈദിനെ പൊലീസ് വിളിക്കുന്നതും പിന്നീട് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുന്നതും. കഴിഞ്ഞ മൂന്നു വർഷത്തിനിടെ മേവാത്തിലെ വ്യത്യസ്ത പ്രദേശങ്ങളിൽ മുപ്പതോളം സമാനമായ ഏറ്റുമുട്ടലുകളാണ് പൊലീസ് നടത്തിയത്. നിയമവ്യവസ്ഥയെ നിലനിർത്തേണ്ടവർതന്നെ നിരപരാധികളെ കൊലപ്പെടുത്തുന്നതിൽ ആത്മസുഖം കണ്ടെത്തുന്ന വിരോധാഭാസമാണ് ഹരിയാനയിൽ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നമ്മുടെ വ്യവസ്ഥയും ഭരണകൂട സംവിധാനങ്ങളും മുസ്ലിം സമൂഹത്തെയും അതിലെ യുവാക്കളെയും എത്രമാത്രം വിവേചനപരമായ മുൻ ധാരണകൾക്കാണ് വിധേയമാക്കുന്നതെന്നതി​െൻറ തെളിവാണിതെന്നും അദ്ദേഹം ആരോപിച്ചു. പൊലീസ് ആവശ്യപ്പെട്ട പണം നൽകാൻ ആവാത്തതിനാലാണ് ത​െൻറ മകനെ പൊലീസ് ഉദ്യോഗസ്ഥർ വെടിവെച്ച് കൊന്നതെന്ന് മുൻഫൈദി​െൻറ പിതാവ് ഇസ്ലാം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.