ഗൃഹപ്രവേശനത്തിൽ ഭവന നിർമാണ ഫണ്ടുനൽകി യുവാവ്

വില്യാപ്പള്ളി: ഗൃഹപ്രവേശന ചടങ്ങിൽ വീടില്ലാത്തവർക്ക് നിർമാണത്തുക സംഭാവന നൽകി യുവാവ്. വില്യാപ്പള്ളി മലാറക്കലിലെ പറമ്പത്ത് കുഞ്ഞബ്ദുല്ല ഹാജിയുടെ മകനും ഖത്തർ കെ.എം.സി.സി നേതാവുമായ അരോമ ഫൈസലാണ് പാവങ്ങൾക്ക് കൈത്താങ്ങായത്. വില്യാപ്പള്ളി പഞ്ചായത്ത് എട്ടാംവാർഡിലെ ഇല്ലത്ത് ക്വാർട്ടേഴ്സിലെ താമസക്കാരിക്കാണ് ഫൈസൽ വീട് നിർമാണത്തിന് തുക കൈമാറിയത്. പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ വാർഡംഗം ഫെബിന സാലിമിന് കൈമാറി. പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡൻറ് തയ്യിൽ കുഞ്ഞബ്ദുല്ല ഹാജി, ജനറൽ സെക്രട്ടറി ഇല്യാസ്, ഖത്തർ കെ.എം.സി.സി അഡ്വൈസറി ബോർഡ് ചെയർമാൻ എ.പി. അബ്ദുറഹിമാൻ, പറമ്പത്ത് കുഞ്ഞബ്ദുല്ല ഹാജി, കണ്ടിയിൽ അബ്ദുല്ല ഹാജി, നാസർ മലയിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.