കൂമുള്ളി-കൊളത്തൂർ റോഡിൽ വലിയകുഴികൾ: യാത്രക്കാർ അപകട ഭീതിയിൽ അത്തോളി: കൂമുള്ളി-കൊളത്തൂർ റോഡിൽ രൂപപ്പെട്ട വലിയകുഴികൾ കാരണം യാത്രക്കാർ അപകട ഭീതിയിൽ. കൂമുള്ളി ലിറ്റിൽ ഫ്ലവർ പള്ളിക്കു മുമ്പിലാണ് റോഡിലെ ടാറിങ് പൊളിഞ്ഞ് റോഡിൽ വലിയകുഴികൾ രൂപപ്പെട്ടത്. ഇവിടെ വെള്ളവും കെട്ടി നിൽക്കുകയാണ്. റോഡിെൻറ വശങ്ങളിൽ ഓവുചാലില്ലാത്തതാണ് റോഡ് തകരാൻ കാരണം. പ്രൈമറി ഹെൽത്ത് സെൻറർ, കൊളത്തൂർ ഹയർ സെക്കൻഡറി സ്കൂൾ, കൊളത്തൂർ ക്ഷേത്രം, അദ്വൈതാശ്രമം എന്നിവിടങ്ങളിലേക്കുള്ള റോഡാണിത്. മൂന്നുമീറ്ററോളം വീതിയിലാണ് റോഡ് തകർന്നത്. ഇതുകാരണം വാഹനയാത്രികർ ബുദ്ധിമുട്ടുകയാണ്. കാൽനടയാത്രക്കാരും പ്രയാസപ്പെടുന്നു. കൊളത്തൂർ, ചീക്കിലോട്, കാരാട്ടുപറ എന്നിവിടങ്ങളിൽനിന്നും കോഴിക്കോട്, കുറ്റ്യാടി എന്നി ഭാഗങ്ങളിലേക്കുള്ള ബസ് റൂട്ടാണിത്. റോഡിൽ രൂപപ്പെട്ട കുഴികൾ അടച്ചില്ലെങ്കിൽ സർവിസ് നിർത്താനാലോചിക്കുകയാണ് ബസുകാർ. റോഡ് തകർന്നിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.