വള്ളിയൂര്‍ക്കാവില്‍ സംഗീതോത്സവം തുടങ്ങി മാനന്തവാടി: നവരാത്രി മഹോത്സവത്തിെൻറ ഭാഗമായി വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ സംഗീതോത്സവം തുടങ്ങി. പ്രശസ്ത സംഗീതജ്ഞന്‍ ആര്‍. കനകാംബരന്‍ ഉദ്ഘാടനം ചെയ്തു. എം.പി. ബാലകുമാര്‍ അധ്യക്ഷത വഹിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം വി. കേശവന് സ്വീകരണം നല്‍കി. എക്‌സി. ഓഫിസര്‍ കെ.വി. നാരായണന്‍ നമ്പൂതിരി ഉപഹാരം കൈമാറി. ട്രസ്റ്റി ഏച്ചോം ഗോപി, ആഘോഷ കമ്മിറ്റി ഭാരവാഹികളായ ശ്രീകാന്ത് പട്ടയന്‍, മനോജ് പട്ടേട്ട്, ഇ.വി. വനജാക്ഷി എന്നിവര്‍ സംസാരിച്ചു. മോഹനന്‍, സുനില്‍, സതീഷ് വരദൂര്‍, അശ്വിന്‍ വിശ്വനാഥ് എന്നിവര്‍ ചേര്‍ന്ന് സംഗീത കച്ചേരിയും, ഗായത്രി, അക്ഷയ, ദേവിക, അദ്വൈത എന്നിവര്‍ നൃത്തോത്സവവും അവതരിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം 6.30-ന് സംഗീതക്കച്ചേരിയും (ഭക്തിമഞ്ജരി) 8.30-ന് നൃത്തോത്സവവും നടത്തും. കേരള ജനപക്ഷം ജില്ല നേതൃസംഗമം കൽപറ്റ: കേരള ജനപക്ഷം വയനാട് ജില്ല നേതൃത്വ സംഗമം ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെ വുഡ്ലാൻഡ് ഹോട്ടലിൽ നടക്കും. ചെയർമാൻ പി.സി. ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഹൈ പവർ കമ്മിറ്റി അംഗം ഖാദർ മാസ്റ്റർ അധ്യക്ഷത വഹിക്കും. മേലേത്ത് പ്രതാഭ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. ഇതര രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവെച്ചുവരുന്നവർക്ക് ചടങ്ങിൽ സ്വീകരണം നലകും. പോളിടെക്നിക് യൂനിയൻ തെരഞ്ഞെടുപ്പിലും എസ്.എഫ്.ഐ ആധിപത്യം കൽപറ്റ: കോളജ് യൂനിയൻ തെരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെ ജില്ലയിലെ പോളിടെക്നിക് യൂനിയൻ തെരഞ്ഞെടുപ്പിലും എസ്.എഫ്.ഐക്ക് ആധിപത്യം. ജില്ലയിലെ മൂന്ന് പോളിടെക്നിക്കുകളായ മേപ്പാടി, മാനന്തവാടി, മീനങ്ങാടി എന്നിവിടങ്ങളിൽ മുഴുവൻ സീറ്റുകളും നേടിയാണ് എസ്.എഫ്.ഐ ആധിപത്യമുറപ്പിച്ചത്. മീനങ്ങാടി പോളിടെക്നിക്കിൽ സ്ഥാനാർഥികളെ യു.ഡി.എസ്.എഫ് നിർത്തിയിരുന്നില്ല. എ.ബി.വി.പിയും എസ്.എഫ്.ഐയും തമ്മിലായിരുന്നു മീനങ്ങാടിയിൽ മത്സരം. എസ്.എഫ്.ഐയുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് വിദ്യാർഥികൾ മാനന്തവാടിയിലും മേപ്പാടിയിലും മീനങ്ങാടിയിലും പ്രകടനം നടത്തി. വിജയിച്ച യൂനിയൻ ഭാരവാഹികൾ: മാനന്തവാടി പോളിടെക്നിക്: പി.ജി. അഭിജിത് (ചെയ), വി. രാഹുൽ(വൈസ് ചെയ), എൻ.കെ അഭിറാം (പി.യു.സി), യദുകൃഷ്ണൻ( ജന.സെക്ര), ഇ.കെ. അക്ഷയ (വൈസ് ചെയർപേഴ്സൺ), കെ.കെ. അർജുൻ (ആർട്സ് ക്ലബ് സെക്രട്ടറി), അക്ഷയ (മാഗസിൻ എഡിറ്റർ). മീനങ്ങാടി പോളിടെക്നിക്: കെ. മനു (ചെയ), എൻ. അശ്വിൻദാസ് (വൈസ് ചെയ), സി.എ. ഷഫീഖ് നിയാസ് (പി.യു.സി), മുഹമ്മദ് ദാനിഷ് (ജനറൽ സെക്ര), ജോഫിയ സണ്ണി (വൈസ് ചെയർപേഴ്സൺ), വി.പി അശ്വിൻ (ആർട്സ് ക്ലബ് സെക്രട്ടറി), അൽവിൻ ജേക്കബ് (മാഗസിൻ എഡിറ്റർ). മേപ്പാടി പോളിടെക്നിക്: സന്ദീപ് കെ. സന്തോഷ്് (ചെയ), ടി. വിഷ്ണു മോഹനൻ (വൈസ് ചെയ), പി. നബീൽ(പി.യു.സി), എ. അബ്ദുൽ കലാം (ജനറൽ സെക്ര), വൈഷ്ണവി (വൈസ് ചെയർപേഴ്സൺ), കെ. മുഹമ്മദ് ഫാറൂഖ് (ആർട്സ് ക്ലബ് സെക്ര), യു. ബി. ശിവരാജൻ (മാഗസിൻ എഡിറ്റർ). FRIWDL16 meenangadi മീനങ്ങാടി ഗവ. പോളിടെക്നിക് യൂനിയൻ തെരഞ്ഞെടുപ്പിലെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എസ്.എഫ് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.