പൂതാടിയിലെ 'ജപ്പാൻ' പദ്ധതി അവതാളത്തിൽ; കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തിൽ

നാലു ദിവസമായി പ്രദേശത്ത് കുടിവെള്ളം ലഭിച്ചില്ല കേണിച്ചിറ: പൂതാടി പഞ്ചായത്തിൽ കുടിവെള്ളമെത്തിക്കുന്ന വൻകിട ജപ്പാൻ പദ്ധതിയിൽ ദിവസങ്ങളായി കുടിവെള്ളം ലഭിക്കുന്നില്ല. ജപ്പാൻ കുടിവെള്ള പദ്ധതിയിലെ വട്ടത്താനി ടാങ്കിനു കീഴിലെ നൂറുകണക്കിന് ഉപഭോക്താക്കളാണ് വെള്ളത്തിനായി നെട്ടോട്ടമോടുന്നത്. വാളവയൽ, വട്ടത്താനി, പാപ്ലശ്ശേരി, അഴിക്കോടൻ നഗർ, കോളേരി എന്നിവിടങ്ങളിലൊക്കെ നാലു ദിവത്തിലേറെയായി വെള്ളമെത്തിയിട്ടില്ല. കേടുവന്ന പൈപ്പ് മാറ്റാത്തതാണ് വെള്ളം വിതരണം തടസ്സപ്പെടുത്തിയതെന്നാണ് അധികൃതർ ഉപഭോക്താക്കളോട് പറഞ്ഞിരിക്കുന്നത്. എന്നാൽ, പൈപ്പ് നന്നാക്കാൻ വേണ്ട നടപടി ബന്ധപ്പെട്ടവർ എടുക്കുന്നുമില്ല. പനമരം പുഴയിലെ വെള്ളം കൂറ്റൻ പൈപ്പ് വഴിയാണ് എട്ടു കിലോമീറ്റർ അകലെ പൂതാടി പഞ്ചായത്തിലെ ചീങ്ങോട് ടാങ്കിലെത്തിക്കുന്നത്. അവിടെനിന്ന് വീണ്ടും എട്ടു കിലോമീറ്റർ അകലെ അതിരാറ്റുകുന്ന് ടാങ്കിലേക്ക് മാറ്റും. ഈ ടാങ്കിൽ നിന്നാണ് ശുദ്ധീകരിക്കുന്നത്. എന്നാൽ, ശുദ്ധീകരണം വേണ്ട നിലയിൽ നടക്കുന്നില്ലെന്ന് ഉപഭോക്താക്കൾ പരാതി പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. വെള്ളമെത്തുന്ന ദിവസങ്ങളിൽ അത് പാത്രങ്ങളിൽ ശേഖരിച്ച് നാലും അഞ്ചും ദിവസങ്ങൾ കഴിഞ്ഞാണ് ഉപയോഗിക്കുക. വെള്ളത്തിലെ ചളി ഉൗറാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിനിടയിലാണ് വിതരണത്തിലും താളപ്പിഴ പതിവായത്. കഴിഞ്ഞ ദിവസം കേണിച്ചിറ ടൗണിൽ പൂതാടിക്കവലയിൽ പൈപ്പ് പൊട്ടിയിരുന്നു. ഈ വെള്ളം കേണിച്ചിറ ടൗണിലേക്ക് ഒഴുകിയത് അഞ്ചു മണിക്കൂറോളമാണ്. സ്വാഭാവികമായും അതിരാറ്റുകുന്ന് ടാങ്കിൽ വെള്ളമെത്താൻ ഇത് തടസ്സമായി. വട്ടത്താനി ടാങ്കിനു കീഴിൽ നാലു ദിവസമായി വിതരണം മുടങ്ങാൻ കാരണം ഇതാണ്. വാളവയൽ പാലത്തിനടുത്തും പൈപ്പ് പൊട്ടിയിട്ട് ദിവസങ്ങളായി. അതിരാറ്റുകുന്നിൽനിന്ന് 'ശുദ്ധീകരിക്കുന്ന' വെള്ളം നാലു കിലോമീറ്റർ അകലെ ഇരുളം ടാങ്കിലേക്കാണ് ആദ്യം എത്തുക. പിന്നീട് അഞ്ചു കിലോമീറ്റർ അകലെ വട്ടത്താനിയിലേക്ക് മാറ്റും. കിലോമീറ്ററുകൾ നീളുന്ന പൈപ്പുകളുടെ അറ്റകുറ്റപ്പണി യഥാസമയം നടത്താൻ അധികൃതർ ഒരു ഉത്സാഹവും കാണിക്കുന്നില്ലെന്നാണ് വിവിധ പ്രദേശങ്ങളിലെ ഉപഭോക്താക്കൾ പറയുന്നത്. 10 വർഷം മുമ്പ് കോടികൾ മുടക്കി വൻകിട പദ്ധതി നടപ്പാക്കുമ്പോൾ പൂതാടിയിലെ 80 ശതമാനം ഭാഗത്തും വെള്ളമെത്തുമെന്നായിരുന്നു അധികാരികൾ പറഞ്ഞത്. പഞ്ചായത്തി​െൻറയും മറ്റും ചെറുകിട പദ്ധതിയിൽനിന്ന് ഒഴിവായാണ് പലരും വൻകിട പദ്ധതിയിൽ ചേർന്നത്. എല്ലാവരും ഇപ്പോൾ അബദ്ധംപിണഞ്ഞ അവസ്ഥയിലാണ്. വൻകിട പദ്ധതി ഇപ്പോൾ ജലനിധി ഏറ്റെടുത്തതായും വിവിധ പ്രദേശങ്ങളിലെ ഉപഭോക്താക്കൾ പറയുന്നു. --------- ഇരിപ്പിടം കുറവ്; ബസ്സ്റ്റാൻഡിൽ യാത്രക്കാർക്ക് നിൽപുതന്നെ ശരണം മീനങ്ങാടി: ബസ്സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് വിശ്രമിക്കാൻ ഇരിപ്പിടങ്ങളുടെ കുറവ് പരിഹരിക്കാൻ നടപടിയില്ല. ഷോപ്പിങ് കോംപ്ലക്സ് തൂണുകളോടനുബന്ധിച്ചുള്ള ചെറിയ സൗകര്യത്തിലാണ് ഇപ്പോൾ യാത്രക്കാർ വിശ്രമിക്കുന്നത്. മുമ്പ് മീനങ്ങാടി ബസ്സ്റ്റാൻഡിൽ രണ്ടു വലിയ വിശ്രമ മുറികളുണ്ടായിരുന്നതാണ്. അവിടെയിപ്പോൾ കച്ചവടസ്ഥാപനങ്ങളാണ്. പകരം സൗകര്യപ്രദമായ ഇരിപ്പിടമൊരുക്കാനായിട്ടില്ല. അമ്മമാർക്കുള്ള മുലയൂട്ടൽ കേന്ദ്രം, പ്രായമായവർക്കുള്ള വിശ്രമമുറി എന്നിവ മാത്രമാണുള്ളത്. മറ്റു യാത്രക്കാർക്ക് ഇരിപ്പിടമില്ലാത്തത് ബുദ്ധിമുട്ടാകുകയാണ്. ബസുകളുടെ പാർക്കിങ്ങിൽ ചെറിയ മാറ്റംവരുത്തി സിമൻറ് െബഞ്ചുകൾ ഒരുക്കിയാൽ എല്ലാ വിഭാഗം യാത്രക്കാർക്കും ഉപകാരപ്പെടും. THUWDL8 മീനങ്ങാടി ബസ്സ്റ്റാൻഡിൽ ഷോപ്പിങ് കോംപ്ലക്സ് തൂണിനോടനുബന്ധിച്ചുള്ള ഇരിപ്പിടം ------- പഠനക്യാമ്പ് മടക്കിമല: നേരി​െൻറ പക്ഷത്ത് ചേർന്ന് മുന്നേറാം, നെഞ്ചുറപ്പോടെ എന്ന പ്രമേയത്തിൽ എം.എസ്.എഫ് മടക്കിമല യൂനിറ്റ് കമ്മിറ്റി ആഭിമുഖ്യത്തിൽ 'ഒരുക്കം-2017' പഠനക്യാമ്പ് സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് എൻ.കെ. റഷീദ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അസ്നാഫ് റഹിം അധ്യക്ഷത വഹിച്ചു. ജില്ല യൂത്ത് ലീഗ് സെക്രട്ടറി ജാസർ പാലക്കൽ, അഷ്കർ അലി കോറോം എന്നിവർ ക്ലാസെടുത്തു. എം.എസ്.എഫ് ജില്ല പ്രസിഡൻറ് വി.പി.സി. ലുഖ്മാനുൽ ഹക്കീം, വടകര മുഹമ്മദ്, സി.എച്ച്. ഫസൽ, മുനീർ വടകര, സി. അബ്ദുൽ ഖാദർ, കബീർ പൈക്കാടൻ, അഷ്റഫ് ചിറക്കൽ, നിയാസ് മടക്കിമല, മുഹ്‌സിൻ പതിരിക്കുന്നുമ്മൽ, നിഹാസുദ്ദീൻ പൊത്തങ്ങോടൻ, അമീർ സഫ്‌വാൻ, റാഫി മണക്കടവൻ, സഞ്ജിത്ത് എന്നിവർ സംസാരിച്ചു. പി. ഷാനിഫ് സ്വാഗതവും ജസീം പൈക്കാടൻ നന്ദിയും പറഞ്ഞു. THUWDL5 എം.എസ്.എഫ് മടക്കിമല യൂനിറ്റ് കമ്മിറ്റി പഠനക്യാമ്പ് മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് എൻ.കെ. റഷീദ് ഉദ്ഘാടനം ചെയ്യുന്നു ------- ജില്ല കായികമേള: സംഘാടക സമിതി യോഗം 25ന് മാനന്തവാടി: ഈ വർഷത്തെ വയനാട് റവന്യൂ ജില്ല കായികമേള മാനന്തവാടി ജി.വി.എച്ച്.എസ്.എസിൽ നടക്കും. സ്വാഗതസംഘം രൂപവത്കരണ യോഗം ഇൗമാസം 25ന് ഉച്ചക്ക് രണ്ടു മണിക്ക് സ്കൂളിൽ ചേരും. -------- പ്രതിഷേധിച്ചു കൽപറ്റ: ആലപ്പുഴയിൽ ഏഷ്യാനെറ്റ് ന്യൂസി​െൻറ ഓഫിസ് ആക്രമിച്ച് വാഹനം ഉൾപ്പെടെ തകർത്ത സംഭവത്തിൽ കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. അക്രമികളെ എത്രയും പെട്ടെന്ന് പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണം. മാധ്യമസ്ഥാപനങ്ങൾക്കും പ്രവർത്തകർക്കുമെതിരെയുള്ള കടന്നാക്രമണങ്ങൾ അപലപനീയമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ജാഗ്രത പാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. --------- അധ്യാപക പരിശീലന ക്യാമ്പ് മാനന്തവാടി: സ​െൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന എം.ജെ.എസ്.എസ്.എ ഭദ്രാസന സൺഡേ സ്കൂൾ അധ്യാപക പരിശീലന ക്യാമ്പ് ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി അധ്യക്ഷത വഹിച്ചു. ഫാ. ഷിബു കുറ്റിപറിച്ചേൽ മുഖ്യപ്രഭാഷണം നടത്തി. ഭദ്രാസന ഡയറക്ടർ ടി.വി. സജീഷ്, ഫാ. ജോർജ് നെടുന്തള്ളിയിൽ, ഫാ. സിനു ചാക്കോ, എം.വൈ. ജോർജ്, അനിൽ ജേക്കബ്, ജോൺ ബേബി, വി.സി. ജോസ്, എബിൻ പി. ഏലിയാസ്, ബിനോജ് വർഗീസ്, സജി ജേക്കബ്, കെ.ജെ. ബിജു, ജിനു സ്കറിയ, ജിനീഷ് കുര്യൻ, പി.എം. രാജു, ടി.വി. സുനിൽ, കെ.എം. ഷിനോജ്, കെ.എസ്. സാലു, ഷിജോ സണ്ണി, പി.എഫ്. തങ്കച്ചൻ എന്നിവർ സംസാരിച്ചു. ബിജു കെ. തമ്പി, എം.കെ. ബിജു, ടി.ജി. സജി, ഫാ. ബേസിൽ കരിനിലത്ത് എന്നിവർ ക്ലാസുകൾ നയിച്ചു. THUWDL7 മാനന്തവാടി സ​െൻറ് ജോർജ് യാക്കോബായ പള്ളിയിൽ നടന്ന എം.ജെ.എസ്.എസ്.എ ഭദ്രാസന അധ്യാപക പരിശീലന ക്യാമ്പ് ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു ------- ഹിജ്റ സന്ദേശ പ്രഭാഷണം ഇന്ന് കൽപറ്റ: പുതിയ ഹിജ്റ വർഷാരംഭത്തി​െൻറ ഭാഗമായി സമസ്ത കേരള ജംഇയ്യതുൽ ഉലമ വൈത്തിരി താലൂക്ക് കമ്മിറ്റി വെള്ളിയാഴ്ച രാത്രി ഏഴിന് പൊഴുതന ആറാം മൈലിൽ ഹിജ്റ സന്ദേശ പ്രഭാഷണം സംഘടിപ്പിക്കും. സംഗമത്തിൽ താലൂക്ക് പ്രസിഡൻറ് വി.കെ. അബ്ദുറഹ്മാൻ ദാരിമി അധ്യക്ഷത വഹിക്കും. മഹല്ല് പ്രസിഡൻറ് പി. അബ്ദുല്ലക്കുട്ടി ദാരിമി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.