കൈവശരേഖ ലഭിച്ചില്ല; ആനപ്പാറയിലെ കൈയേറ്റ കുടുംബങ്ങളുടെ കാത്തിരിപ്പ് നീളുന്നു

\കൽപറ്റ: വർഷങ്ങൾ കഴിഞ്ഞിട്ടും ഭൂമി പതിച്ചുകിട്ടാത്തതി​െൻറ പേരിൽ ദുരിതത്തിലായിരിക്കുകയാണ് ചുണ്ടേൽ ആനപ്പാറയിലെ കൈയേറ്റഭൂമിയിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങൾ. 2010ൽ സി.പി.എമ്മി​െൻറ കീഴിലുള്ള ആദിവാസി ഐക്യസമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച സമരത്തി​െൻറ ഭാഗമായാണ് ആദിവാസി വിഭാഗക്കാരായ 60ഒാളം പേർ വൈത്തിരി സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ഹാരിസൺ മലയാളം പ്ലാേൻറഷ​െൻറ ചുണ്ടേൽ ആനപ്പാറ ഡിവിഷനു സമീപം കുടിൽകെട്ടി താമസമാരംഭിച്ചത്. പുതിയ സർക്കാർ അധികാരത്തിലേറി മാസങ്ങൾ പിന്നിട്ടിട്ടും തങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ബന്ധപ്പെട്ടവരാരും ഇതുവരെ എത്തിയിട്ടിെല്ലന്ന് ഇവർ പറയുന്നു. കൈയേറ്റസമരത്തിൽ പെങ്കടുത്ത പലരും വൈത്തിരി, കണ്ണൂർ, മാനന്തവാടി എന്നിവിടങ്ങളിൽ ദിവസങ്ങളോളം ജയിൽശിക്ഷ അനുഭവിച്ചവരാണ്. മേപ്പാടി ചെമ്പോത്തറ, കോട്ടത്തറ കോളനി, വെങ്ങപ്പള്ളി കോളനി, പടിഞ്ഞാറത്തറ, കുപ്പാടിത്തറ കോളനി, കമ്പളക്കാട് കെഴിഞ്ഞംക്കാട് കോളനി എന്നീ ഭാഗങ്ങളിൽനിന്ന് വന്ന അമ്പതോളം ഭൂരഹിതരായ പണിയ കുടുംബങ്ങളാണ് മിച്ചഭൂമിയിൽ അന്തിയുറങ്ങുന്നത്. അരയേക്കറോളം സ്ഥലം കൈയേറിയ കുടുംബങ്ങൾ പലരും പ്ലാസ്റ്റിക്കുകൊണ്ടും ഒാലകൊണ്ടും മറച്ചുണ്ടാക്കിയ ചെറു ഷെഡുകളിലാണ് താമസിക്കുന്നത്. ഇവിടെ കുടിവെള്ളം, കക്കൂസ്, വൈദ്യുതി തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളൊന്നും ലഭ്യമല്ല. ചെമ്പ്രമലയിൽനിന്ന് ലഭിക്കുന്ന വെള്ളം മലയോര അരുവികളിൽനിന്ന് ശേഖരിച്ചാണ് കുടിവെള്ളത്തിനായി എടുക്കുന്നത്. അടച്ചുറപ്പുള്ള കക്കൂസുകളില്ലാത്തതിനാൽ പുറംപോക്കിനെ ആശ്രയിക്കേണ്ട ഗതിയും ഇവരുടെ ദുരിതത്തിന് ആക്കംകൂട്ടുന്നു. വനമേഖലയോട് ചേർന്ന് താമസിക്കുന്നതിനാൽ കാട്ടാനശല്യവും രൂക്ഷമാണ്. ഷെഡുകൾക്കു സമീപം വനംവകുപ്പി​െൻറ വേലികളുെണ്ടങ്കിലും അതിനെ മറികടന്നാണ് ആനകൾ എത്തുന്നത്. വർഷങ്ങൾ കഴിഞ്ഞിട്ടും ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് അനുകൂലമാകാത്തതിനാൽ ഇവരുടെ ദുരിതങ്ങൾക്ക് ആക്കംകൂടുകയാണ്. THUWDL1 ചുണ്ടേൽ ആനപ്പാറ കൈയേറ്റ ഭൂമി ----------- വനംഭൂമിയിൽനിന്നിറങ്ങി സർക്കാർ ഒാഫിസുകൾ കൈയേറി താമസിക്കണം -പ്രകൃതി സംരക്ഷണ സമിതി കല്‍പറ്റ: വെള്ളപ്പൊക്കം അടക്കമുള്ള ദുരിതങ്ങൾ സഹിക്കവയ്യാതെ പുനരധിവാസം ആവശ്യപ്പെട്ട് വനഭൂമിയിൽ കുടിൽകെട്ടി താമസിക്കുന്ന നൂൽപുഴ പഞ്ചായത്തിലെ ചാടകപ്പുര, കാക്കത്തോട് കോളനികളിലെ ആദിവാസി കുടുംബങ്ങൾ വനഭൂമിയിൽനിന്നൊഴിഞ്ഞ് സര്‍ക്കാര്‍ ഓഫിസുകളില്‍ താമസമാക്കുകയാണ് വേണ്ടതെന്ന് പ്രകൃതി സംരക്ഷണ സമിതി അഭിപ്രായപ്പെട്ടു. രണ്ടു കോളനികളിലുമായി 50ല്‍പരം കുടുംബങ്ങള്‍ വന്യജീവിസങ്കേതത്തിൽ ഉൾപ്പെട്ട അളിപ്പുറത്ത് വനം കൈയേറി കുടിലുകള്‍ കെട്ടിയത് തികച്ചും ന്യായമായ ആവശ്യം മുന്‍നിര്‍ത്തിയാണെന്ന് സമിതി വിലയിരുത്തി. എന്നാൽ, ഏതാവശ്യത്തിനും വനഭൂമി കൈയേറുന്ന അവസ്ഥ ആശങ്കജനകമാണെന്ന് സമിതി ചൂണ്ടിക്കാട്ടി. കല്ലൂര്‍ പുഴയും കൊട്ടങ്കര, പിലാക്കാവ് തോടുകളും സംഗമിക്കുന്ന താഴ്ന്ന പ്രദേശത്താണ് ചാടകപ്പുര, കാക്കത്തോട് പണിയ കോളനികൾ. മഴക്കാലങ്ങളില്‍ രണ്ടു കോളനികളിലും വെള്ളം കയറും. വീടുകളുടെ അകംപോലും ചളിക്കുളമാകും. ഓരോ വര്‍ഷവും അഞ്ചും ആറും തവണയാണ് കോളനിവാസികളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. രണ്ടു കോളനികളിലെയും കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്ന ആവശ്യത്തിന് രണ്ടു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ വന്യജീവി സങ്കേതത്തിലെ മുത്തങ്ങ തകരപ്പാടി ഭാഗത്ത് നടത്തിയ കൈയേറ്റത്തെത്തുടര്‍ന്നുണ്ടായ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണം. അളിപ്പുറം വനം കൈയേറിയ ആദിവാസി കുടുംബങ്ങളോടുള്ള വനം-വന്യജീവി വകുപ്പി​െൻറ മൃദുസമീപനം ഉചിതമാണെന്നും യോഗം വിലയിരുത്തി. പ്രസിഡൻറ് എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. എ.വി. മനോജ്, ബാബു മൈലമ്പാടി, തോമസ് അമ്പലവയൽ, സണ്ണി മരക്കടവ്, തച്ചമ്പത്ത് രാമകൃഷ്ണൻ, എ. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. THUWDL2 വയനാട് പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികൾ സമരഭൂമി സന്ദർശിച്ചപ്പോൾ -------- 'കോർപറേറ്റുകൾക്കുവേണ്ടി ജനത്തെ പീഡിപ്പിക്കുന്നു' സുൽത്താൻ ബത്തേരി: ഇന്ധനവില വർധനക്കെതിരെ ഐ.എൻ.ടി.യു.സി ബത്തേരി താലൂക്ക് കമ്മിറ്റി നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഒാഫിസിലേക്ക് നടത്തിയ മാർച്ച് മുൻ എം.എൽ.എ എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര, കേരള സർക്കാറുകൾ കോർപറേറ്റുകൾക്കുവേണ്ടി ജനങ്ങളെ പീഡിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര സർക്കാർ എക്സൈസ് ഡ്യൂട്ടിയായി 21 ശതമാനം നികുതിയും കേരള സർക്കാർ പുതിയ ജി.എസ്.ടി വന്നതോടെ 18 ശതമാനം നികുതിയും ജനങ്ങളിൽനിന്ന് പെേട്രാളിനും ഡീസലിനുമായി ഈടാക്കുകയാണ്. രണ്ടു നികുതിയും ഒഴിവാക്കി ജനങ്ങളെ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ.എം. വർഗീസ് അധ്യക്ഷത വഹിച്ചു. സി.പി. വർഗീസ്, എം.സി. കൃഷ്ണകുമാർ, ഉമ്മർ കുണ്ടാട്ടിൽ, പി.എൻ. ശിവൻ, സി.എ. ഗോപി, കെ.യു. മാനു, അസീസ് മാടാല, അനിൽ ബത്തേരി, ജിജി അലക്സ്, ഹാരിസ്, സാം തോമസ്, കെ.ഒ. ജോയി, അഷ്റഫ് മാടക്കര, സലാം മീനങ്ങാടി, മനോജ് ഉതുപ്പാൻ, ബാലൻ തൊവരിമല, പ്രശാന്ത് അമ്പലവയൽ, സുലൈമാൻ ബത്തേരി, റെജി പുളിക്കുന്നേൽ, ജോസ് കുറ്റിയാകോണം, സിജു തോട്ടത്തിൽ എന്നിവർ നേതൃത്വം നൽകി. THUWDL3 ഇന്ധനവില വർധനക്കെതിരെ ഐ.എൻ.ടി.യു.സി ബത്തേരി താലൂക്ക് കമ്മിറ്റി നടത്തിയ ഹെഡ് പോസ്റ്റ് ഒാഫിസ് മാർച്ച് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്യുന്നു ------------- റോഡരികിലെ കാട്: വകുപ്പുമന്ത്രിക്ക് നിവേദനം നൽകും മേപ്പാടി: കോഴിക്കോട്-ഊട്ടി അന്തർസംസ്ഥാന പാതയിൽ മേപ്പാടി മുതൽ ചേലാടി വരെയുള്ള റോഡി​െൻറ ഇരുവശങ്ങളിലും അപകടകരമായ രീതിയിൽ കാട് വളർന്നിട്ടും നീക്കംചെയ്യാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ചെല്ലങ്കോട് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. നിരവധി തവണ പൊതുമരാമത്ത് ഒാഫിസിലും വിവിധ കേന്ദ്രങ്ങളിലും കാടുവെട്ടാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി നടത്താൻ പഞ്ചായത്തിന് നിർദേശം നൽകിയിട്ടുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ, പഞ്ചായത്തിൽ അന്വേഷിച്ചപ്പോൾ അത്തരമൊരു നിർദേശം കിട്ടിയിട്ടില്ലെന്നും പറയുന്നു. കോടമഞ്ഞു കാരണം പകൽസമയങ്ങളിൽപോലും വാഹനങ്ങൾ ലൈറ്റ് തെളിച്ചാണ് ഈ വഴി കടന്നുപോകുന്നത്. നിരവധി സ്കൂൾകുട്ടികളും കാൽനടക്കാരും ടൂറിസ്റ്റുകളുമടക്കം നിരവധി വാഹനങ്ങളാണ് കാട് നിറഞ്ഞ ഈ റോഡിലൂടെ പോകുന്നത്. ശാശ്വത പരിഹാരമാവശ്യപ്പെട്ട് വകുപ്പുമന്ത്രിക്ക് നിവേദനം നൽകാൻ യോഗം തീരുമാനിച്ചു. പി.വി. വേണുഗോപാൽ, സാജൻ മാത്യു, തോമസ് മങ്കുഴിയിൽ, ഉണ്ണിക്കാട് ബാലൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.