ഭിന്നശേഷി ജീവനക്കാരുടെ പ്രമോഷൻ: സുപ്രീംകോടതി വിധി നടപ്പാക്കണം

കോഴിക്കോട്: സംസ്ഥാന സർക്കാറിനു കീഴിൽ ജോലി ചെയ്തുവരുന്ന ഭിന്നശേഷി ജീവനക്കാർക്ക് പ്രമോഷൻ നൽകാനുള്ള സുപ്രീംകോടതി വിധി ഉടൻ നടപ്പാക്കണമെന്ന് ഡിഫറൻറ്ലി ഏബ്ൾഡ് പീപ്ൾസ് കോൺഗ്രസ് (ഡി.എ.പി.സി) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന എംേപ്ലായീസ് ഫോറം യോഗം ആവശ്യപ്പെട്ടു. ഡി.എ.പി.സി സംസ്ഥാന പ്രസി. കൊറ്റാമം വിമൽകുമാർ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി സി.എസ്. തോമസ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സ്റ്റീഫൻ കാട്ടാക്കട, ഷിജു കൂമ്പിളിൽ, സുനിൽ കൂടശ്ശനാട്, ജയകുമാർ പത്തനംതിട്ട, ബേബി തിരുവല്ല, ആലിച്ചൻ എബ്രഹാം കോട്ടയം, അഷ്റഫ് മലപ്പുറം, ബിജു ഏഴംകുളം, ഷാജി ജോൺ, റോസമ്മ വർഗീസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.