wyd

ജില്ല പദ്ധതി തയാറാക്കൽ; ശിൽപശാല ഡിസംബർ 15നുള്ളിൽ കരടുരേഖ സമർപ്പിക്കും കൽപറ്റ: ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട് കുറ്റമറ്റ രീതിയിൽ ജില്ല പദ്ധതി തയാറാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലതല ഓഫിസർമാർക്കുള്ള ശിൽപശാല ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളിൽ നടന്നു. ജില്ലയുടെ സമഗ്രവികസനം വിഭാവനം ചെയ്യുക, വികസന വിടവുകൾ കണ്ടെത്തി ജില്ലതല ലക്ഷ്യങ്ങളും മുൻഗണനകളും നിശ്ചയിക്കുക, സംയുക്തമായി ഏറ്റെടുക്കേണ്ട പ്രശ്നങ്ങൾ കണ്ടെത്തി ഓരോ യൂനിറ്റി​െൻറയും ചുമതല നിർവഹിക്കുക, പരിസ്ഥിതിക്ക് ദോഷകരമായ പ്രശ്നങ്ങൾക്ക് സംയുക്തമായി പരിഹാരം കാണുക എന്നിവയാണ് ജില്ല പദ്ധതി രൂപവത്കരണത്തി​െൻറ ലക്ഷ്യം. ഗവർണറുടെ നയപ്രഖ്യാപനത്തി​െൻറ അടിസ്ഥാനത്തിലാണ് സർക്കാർ ജില്ല വികസന പദ്ധതി തയാറാക്കുന്നത്. പദ്ധതിരേഖക്ക് രണ്ടുഭാഗങ്ങളും ഏഴ് അധ്യായങ്ങളും ഉണ്ടാകും. ആമുഖം, വിഭവങ്ങൾ, സ്ഥലമാന ആസൂത്രണം, കാർഷിക മേഖല, സേവന മേഖല, പശ്ചാത്തല മേഖല തുടങ്ങിയവയാണ് പദ്ധതി രേഖയിലെ വിഷയങ്ങൾ. ജില്ല പദ്ധതി രൂപവത്കരണത്തിന് 27 ഉപസമിതികൾ ഉണ്ടാകും. ഉപസമിതികളുടെ ചെയർമാൻ ഡി.പി.സി മെംബർ ആയിരിക്കും. ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധർ അംഗങ്ങളായിരിക്കും. അഞ്ചുഘട്ടങ്ങൾ അന്തിമപദ്ധതി രേഖ തയാറാക്കുന്നതിന് മുന്നോടിയായി ഉണ്ടാകും. കരടുപദ്ധതി രേഖ ഡിസംബർ 15നകം ജില്ല വികസന സമിതിയിൽ സമർപ്പിക്കും. 2018 ജനുവരി 15നകം കരടുപദ്ധതി രേഖക്ക് സർക്കാർ അംഗീകാരം നൽകും. അഞ്ചുവർഷമാണ് പദ്ധതിരേഖയുടെ കാലാവധി. ജില്ല പഞ്ചായത്ത് പ്രസിഡൻറി​െൻറ അധ്യക്ഷതയിൽ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തും. യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്ലാനിങ് ഓഫിസർ സോമസുന്ദര ലാൽ ജില്ല പദ്ധതി തയാറാക്കേണ്ട വിധം യോഗത്തിൽ വിശദീകരിച്ചു. ----------- ബോധവത്കരണ ക്ലാസ് കൽപറ്റ: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും ഉന്നമനത്തിനും പ്രവർത്തിക്കുന്ന വകുപ്പുതല ഉദ്യോഗസ്ഥർക്കും സന്നദ്ധ സംഘടനകൾക്കും സംഘടന ഭാരവാഹികൾക്കുമായി സാമൂഹികനീതി വകുപ്പി​െൻറ ആഭിമുഖ്യത്തിൽ മാനന്തവാടി വൈറ്റ് ഫോർട്ട് ഹോട്ടലിൽ ബോധവത്കരണ ക്ലാസ് നടത്തി. 2016 ലെ റൈറ്റ് ടു പേഴ്സൺസ് വിത്ത് ഡിസബിലിറ്റി ആക്ട് സംബന്ധിച്ച് നടത്തിയ ബോധവത്കരണ ക്ലാസി​െൻറ ഉദ്ഘാടനം മാനന്തവാടി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാരദ സജീവൻ ഉദ്ഘാടനം ചെയ്തു. നാഷനൽ ട്രസ്റ്റ് ലോക്കൽ ലെവൽ കമ്മിറ്റി കൺവീനർ എം. സുകുമാരൻ ക്ലാസെടുത്തു. കെ.കെ. പ്രജിത്ത്, വി.സി. സത്യൻ, എച്ച്. സൂരജ് എന്നിവർ സംസാരിച്ചു. തദ്ദേശ സ്വയംഭരണം, പൊലീസ്, വിദ്യാഭ്യാസം, തൊഴിൽ, എംപ്ലോയ്മ​െൻറ്, ആരോഗ്യം, സാമൂഹികനീതി എന്നി വകുപ്പിലെ വിവിധ വിഭാഗം ജീവനക്കാർ പങ്കെടുത്തു. WEDWDL7 റൈറ്റ് ടു പേഴ്സൺസ് വിത്ത് ഡിസബിലിറ്റി ആക്ട് സംബന്ധിച്ച് നടത്തിയ ബോധവത്കരണ ക്ലാസി​െൻറ ഉദ്ഘാടനം മാനന്തവാടി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാരദ സജീവൻ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.