കലക്ക് ജാതിയുടെയും മതത്തിെൻറയും ഉടമസ്ഥാവകാശമില്ല ^സുരേഷ്ഗോപി

കലക്ക് ജാതിയുടെയും മതത്തി​െൻറയും ഉടമസ്ഥാവകാശമില്ല -സുരേഷ്ഗോപി കോഴിക്കോട്: ജാതിയുടെയോ മതത്തി​െൻറയോ ഉടമസ്ഥാവകാശം ചാര്‍ത്തപ്പെടാനാവാത്തതാണ് ഓരോ കലാരൂപങ്ങളുമെന്ന് സുരേഷ്ഗോപി എം.പി പറഞ്ഞു. തോടയം കഥകളി യോഗത്തി​െൻറ വാര്‍ഷികാഘോഷ പരിപാടിയായ ആട്ടചതുഷ്‌കത്തി​െൻറ ഉദ്ഘാടനം നിർവഹിക്കയായിരുന്നു അദ്ദേഹം. ആചാര സവിശേഷതകള്‍ മാറ്റിെവച്ചുകൊണ്ട്, മനസ്സിന് സത്യവും സന്തോഷവും പകര്‍ന്നു നല്‍കുന്ന കലാരൂപങ്ങളെ എക്കാലവും നിലനിര്‍ത്തുകയും പുതുതലമുറയിലേക്ക് പകർന്നുനൽകുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കലകളെക്കുറിച്ചും കലാകാരന്മാരെക്കുറിച്ചും പരാമര്‍ശിക്കുകയോ കുട്ടികള്‍ക്ക് അറിവ് പകര്‍ന്നുകൊടുക്കുകയോ ചെയ്യാത്ത കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം ദുരന്തമാണെന്ന് അടൂര്‍ ഗോപാലകൃഷ്ണൻ പറഞ്ഞു. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ആട്ടചതുഷ്‌കം ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം ഗോപിയാശാനെ ചേമഞ്ചേരി അശീതി പ്രണാമം നല്‍കി ആദരിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി എന്നിവരെ സുരേഷ്‌ഗോപി എം.പി പരിണതപ്രജ്ഞ പുരസ്‌കാരം നല്‍കി ആദരിച്ചു. തോടയം പ്രസിഡൻറ് പി. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ടി.ആര്‍. രാമവർമ, രാധാകൃഷ്ണന്‍ തൈപ്പള്ളി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സ്ത്രീയും അധികാരവും എന്ന വിഷയത്തില്‍ സെമിനാർ നടത്തി. വാര്‍ഷികാഘോഷ പരിപാടികള്‍ 24ന് സമാപിക്കും. നളചരിതവുമായി ഗോപിയാശാനും സംഘവും കോഴിക്കോട്: ആട്ടചതുഷ്കത്തി​െൻറ ഉദ്ഘാടനവേദിയിൽ കലാമണ്ഡലം ഗോപിയാശാനും സംഘവും അവതരിപ്പിച്ച നളചരിതം നാലാംദിവസം കഥകളി ആസ്വാദകർക്ക് കാഴ്ചവിരുന്നായി. ബാഹുകനായി അൽപനാൾ ജീവിക്കേണ്ടിവന്ന നളനെ അവതരിപ്പിച്ചത് ഗോപിയാശാനാണ്. ദമയന്തിയായി ചമ്പക്കര വിജയകുമാറും കേശിനിയായി സി.എം. ഉണ്ണികൃഷ്ണനും അരങ്ങിലെത്തി. രാവണോത്ഭവത്തിൽ രാവണനായി ഡോ. ഏറ്റുമാനൂർ കണ്ണൻ, കുംഭകർണനായി കലാമണ്ഡലം ആദിത്യൻ, വിഭീഷണനായി കലാമണ്ഡലം അർജുൻ രാജ് എന്നിവർ വേഷമിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.