ആദിവാസി കോളനികളിൽ സർവേ നടത്തി പദ്ധതിരേഖ സമർപ്പിക്കും

കൽപറ്റ: കൽപറ്റ മണ്ഡലത്തിലെ ആദിവാസി കോളനികളിൽ സർവേ നടത്തി സമഗ്ര വികസന പദ്ധതിരേഖ തയാറാക്കി സർക്കാറിന് സമർപ്പിക്കും. പഴശ്ശി സൊസൈറ്റിയും പട്ടികവർഗ വകുപ്പും ചേർന്ന് സംഘടിപ്പിച്ച മണ്ഡലത്തിലെ ൈട്രബൽ പ്രമോട്ടർമാരുടെ സംഗമത്തിലാണ് തീരുമാനം. സർവേക്കൊപ്പം മുഴുവൻ കോളനികളിലെയും ഊരുകൂട്ടങ്ങൾ വിളിച്ചുചേർത്ത് വിവരങ്ങൾ ശേഖരിക്കും. ഒക്ടോബർ 31നകം ഊരുകൂട്ടങ്ങൾ ചേരും. ഭൂമി, വീട്, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ആദിവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ വിശദമായ വിവരശേഖരണമാണ് നടത്തുക. വികസനപദ്ധതികൾക്കുള്ള അടിസ്ഥാന രേഖയാകുന്ന വിധമായിരിക്കും സർവേ. വിവരങ്ങൾ േക്രാഡീകരിച്ച് സർക്കാറിന് സമർപ്പിക്കും. സംഗമത്തോടൊപ്പം പ്രമോട്ടർമാരുടെ കലാമേളയും നടത്തി. സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സീത ബാലൻ അധ്യക്ഷത വഹിച്ചു. ഐ.ടി.ഡി.പി അസിസ്റ്റൻറ് പ്രോജക്ട് ഓഫിസർ ഇസ്മായിൽ, ഷിജു ലൂക്കോസ് എന്നിവർ ക്ലാസെടുത്തു. വി. കേശവൻ സംസാരിച്ചു. പി. വാസുദേവൻ സ്വാഗതം പറഞ്ഞു. THUWDL18 കൽപറ്റ മണ്ഡലത്തിലെ ൈട്രബൽ പ്രമോട്ടർമാരുടെ സംഗമം സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു ------------ ലൈഫ് പദ്ധതി അട്ടിമറിച്ചുവെന്ന്; കോൺഗ്രസ് ധർണ പുൽപള്ളി: ലൈഫ് പദ്ധതിയിലെ സർക്കാർ മാനദണ്ഡങ്ങൾ പരിഷ്കരിക്കണമെന്നും അർഹതപ്പെട്ട മുഴുവൻ ആളുകൾക്കും വീടും സ്ഥലവും നൽകണമെന്നാവശ്യപ്പെട്ടും പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കും ഭരണപരാജയത്തിനുമെതിരെ കോൺഗ്രസ് പുൽപള്ളി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിനു മുന്നിൽ ധർണ നടത്തി. മുൻ ഡി.സി.സി പ്രസിഡൻറ് കെ.എൽ. പൗലോസ് ഉദ്ഘാടനം ചെയ്തു. ടി.എസ്. ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി കെ.കെ. അബ്രഹാം, എൻ.യു. ഉലഹന്നാൻ, സണ്ണി തോമസ്, സി.പി. ജോയി, എം.ടി. കരുണാകരൻ, പി.എൻ. ശിവൻ, സി.പി. കുര്യാക്കോസ്, പി.ഡി. ജോണി, സിജു തോട്ടത്തിൽ എന്നിവർ സംസാരിച്ചു. ലൈഫ് പദ്ധതി അട്ടിമറിക്കെതിരെ പഞ്ചായത്തിലെ കോൺഗ്രസ് മെംബർമാർ പഞ്ചായത്ത് ഓഫിസിനു മുന്നിൽ ഏകദിന ഉപവാസ സമരവും നടത്തി. എം.ടി. കരുണാകരൻ, സണ്ണി തോമസ്, ജോളി നരിതൂക്കിൽ, പുഷ്കല, റീജ ജഗദേവൻ, രാജി, സജി റെജി, ശ്യാമള രവി, രജനി ചന്ദ്രൻ എന്നിവർ പങ്കെടുത്തു. THUWDL19 ലൈഫ് പദ്ധതി അട്ടിമറിക്കെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പുൽപള്ളി പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടത്തിയ ധർണ മുൻ ഡി.സി.സി പ്രസിഡൻറ് കെ.എൽ. പൗലോസ് ഉദ്ഘാടനം ചെയ്യുന്നു -------------- അനുശോചിച്ചു പുൽപള്ളി: എൻ.എസ്.എസ് ബത്തേരി താലൂക്ക് യൂനിയൻ മുൻ പ്രസിഡൻറ് പുൽപള്ളി പുലികുത്തികാലായിൽ കോളറാട്ട് ഗോപാലൻ നായരുടെ നിര്യാണത്തിൽ ദേവിവിലാസം എൻ.എസ്.എസ് കരയോഗ ഭരണസമിതി അനുശോചിച്ചു. പ്രസിഡൻറ് എം.ബി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.കെ. ബാലൻ നായർ, പത്മനാഭൻ മാസ്റ്റർ, പി.കെ. രാമചന്ദ്രൻ, എ.ആർ. മന്മദൻ, പി.ജി. സുകുമാരൻ, പി. ആർ. രാജൻ എന്നിവർ സംസാരിച്ചു. -------------- നി‍യമബോധവത്കരണം മാനന്തവാടി: -താലൂക്ക് ലീഗല്‍ സര്‍വിസസ് സൊസൈറ്റിയുടെയും തിരുനെല്ലി ഗ്രാമപഞ്ചായത്തി​െൻറയും ആഭിമുഖ്യത്തില്‍ കാട്ടിക്കുളത്ത് നിയമബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി ചെയര്‍മാന്‍ ഡോ. വി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മായാദേവി അധ്യക്ഷത വഹിച്ചു. 'വനാവകാശ നിയമങ്ങളും പട്ടികവിഭാഗക്കാരുടെ അവകാശങ്ങളും' വിഷയത്തില്‍ അഡ്വ. എം. വേണുഗോപാല്‍ ക്ലാസെടുത്തു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.വി. ബാലകൃഷ്ണൻ, മാനന്തവാടി ലീഗൽ സര്‍വിസസ് കമ്മിറ്റി ചെയര്‍മാന്‍ പി. സെയ്തലവി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് മെംബര്‍ കെ. സിജിത്ത്, ശ്രീകാന്ത് പട്ടയൻ, അഡ്വ. എം.ആർ. മോഹൻ, കെ. അനന്തന്‍ നമ്പ്യാർ, ജോഷി മുണ്ടയ്ക്കൽ, സി. ബാലകൃഷ്ണൻ, സാലി വര്‍ഗീസ്‌, റുഖിയ സൈനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. THUWDL6 നിയമബോധവത്കരണ ക്ലാസ് ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി ചെയര്‍മാന്‍ ഡോ. വി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു ----------- കുടുംബശ്രീ ക്രമക്കേടെന്ന്; യൂത്ത് കോൺഗ്രസ് പ്രകടനം വൈത്തിരി: ഗൃഹോപകരണ വിതരണവുമായി ബന്ധപ്പെട്ട് വൈത്തിരി പഞ്ചായത്ത് കുടുംബശ്രീ ക്രമക്കേട് നടത്തിയെന്നാരോപിച്ച് വൈത്തിരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ടൗണിൽ പ്രകടനം നടത്തി. വൈത്തിരി സഹകരണ ബാങ്കിൽനിന്ന് ലക്ഷക്കണക്കിന് രൂപ പലരുടെയും പേരിൽ വ്യാജ ഒപ്പിട്ട് വായ്പയെടുക്കുകയും ഗുണഭോക്താക്കൾക്ക് മുഴുവൻ പേർക്കും ഗൃഹോപകരണങ്ങൾ വിതരണം ചെയ്യാതെ ഫണ്ട് തിരിമറി നടത്തുകയും ചെയ്ത കുടുംബശ്രീ ഭാരവാഹികൾക്കെതിരെ നടപടിയെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സലിം വൈത്തിരി ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് സലിം വൈത്തിരി, മണികണ്ഠൻ, സി. നാസർ, ആർ. രാമചന്ദ്രൻ, കെ. നാസർ എന്നിവർ നേതൃത്വം നൽകി. -------------- കോൺഗ്രസ് ഉപവാസം നടത്തും വൈത്തിരി: കുടുംബശ്രീയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ പ്രതികൾക്കെതിരെ വിജിലൻസ് അന്വേഷണം നടത്തുക, അഴിമതിക്ക് കൂട്ടുനിന്ന പഞ്ചായത്ത് മെംബർ രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ശനിയാഴ്ച ഉപവാസസമരം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.