കർഷക രക്ഷക്കായി യോ​ഗേന്ദ്രജാലം

കോഴിക്കോട്: തെരഞ്ഞെടുപ്പ് വിശകലനവും പ്രവചനവും രാജ്യത്തിന് പരിചയപ്പെടുത്തിയതിൽ പ്രധാനിയാണ് യോഗേന്ദ്ര യാദവ്. വിദൂര ഗ്രാമങ്ങളിലെയടക്കം തെരഞ്ഞെടുപ്പ് ചലനങ്ങൾ ഒപ്പിയെടുത്ത് ടെലിവിഷൻ ചാനലുകളിൽ ആധികാരികമായി സംസാരിച്ചിരുന്ന വ്യക്തി. അധ്യാപകനായും യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷൻ അംഗവുമായിരുന്ന യോഗേന്ദ്ര, അണ്ണാ ഹസാരയുടെയും അരവിന്ദ് കെജ്രിവാളി​െൻറയും അഴിമതിവിരുദ്ധ പ്രക്ഷോഭങ്ങളിൽ ഒപ്പം ചേർന്നാണ് രാഷ്്ട്രീയവേദികളിെലത്തിയത്. രണ്ട് വർഷം മുമ്പ് െകജ്രിവാളിനോട് പിണങ്ങിയ യോഗേന്ദ്ര, സ്വരാജ് അഭിയാൻ എന്ന സംഘടനയുടെ സാരഥിയാണ്. പ്രശാന്ത് ഭൂഷണടക്കമുള്ള പ്രമുഖർ ഇൗ പ്രസ്ഥാനത്തിൽ ഒപ്പമുണ്ട്. കർഷക വിഷയങ്ങളുന്നയിച്ച് കർഷക സംഘടനകളുെട സംയുക്ത വേദി നടത്തുന്ന കിസാൻ മുക്തി യാത്രയുമായി ബന്ധപ്പെട്ടാണ് യേഗേന്ദ്ര യാദവ് കോഴിക്കോെട്ടത്തിയത്. ലോഹ്യ വിചാർ വേദിയുമായും സമാജ്വാദി ജനപരിഷത്തുമായും അടുത്തബന്ധം പുലർത്തിയിരുന്ന ഇദ്ദേഹം മുമ്പ് പലവട്ടം കേരളത്തിലെത്തിയിരുന്നു. ടി.വി ചാനലുകളിലെ ആധികാരിക ചർച്ചകളിൽ മാത്രമല്ല കർഷകരുടെ വിഷയങ്ങളിലും സജീവമായി ഇടപെട്ടിട്ടുണ്ടെന്ന് യോഗേന്ദ്ര പറയുന്നു. കർഷക രക്ഷകനെന്നത് പുതിയ റോളല്ല. '30 വർഷമായി പൊതുരംഗത്തുണ്ട്. ബംഗാളിലെയും ഒഡിഷയിലെയും ഹരിയാനയിലെയും കർഷക പ്രസ്ഥാനങ്ങൾക്കൊപ്പമുണ്ടായിരുന്നു. എന്നാൽ, എന്നെ തിരിച്ചറിയുന്നത് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധനും അക്കാദമിക് എഴുത്തുകാരനും എന്ന നിലയിലാണ്'. ആംആദ്മി പാർട്ടിയിൽ ചേർന്നതോടെ മുഴുസമയ രാഷ്്ട്രീയക്കാരനായി മാറി. 2015ൽ ആംആദ്മി പാർട്ടി പുറത്താക്കുകയും പുതിയ സംഘടന രുപവത്കരിക്കുകയും ചെയ്തതോടെ കർഷകരുടെ പ്രശ്നങ്ങളിൽ കൂടുതൽ ശ്രദ്ധചെലുത്താനായി' -യോഗേന്ദ്ര പറഞ്ഞു. ഭൂമി ഏറ്റെടുക്കൽ നിയമത്തിനെതിരെ കർണാടകയിൽനിന്ന് ഹരിയാനവെര ജാഥ നയിച്ചിരുന്നു. മഹാരാഷ്ട്രയിലെയും കാർഷകപ്രശ്നങ്ങളിൽ ഇടപെട്ടു. സി.പി.എമ്മി​െൻറ കർഷകസംഘടനയായ കിസാൻ സഭയടക്കമുള്ളവരുമായി സഹകരിച്ചാണ് യോഗേന്ദ്രയുടെ കിസാൻ മുക്തി യാത്ര. പശ്ചിമ ബംഗാളിൽ ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭരണകാലത്തെ നന്ദിഗ്രാമിലെ കർഷക അടിച്ചമർത്തലിനോട് അന്നും ഇന്നും ഇദ്ദേഹം എതിരാണ്. 'ഞാൻ സി.പി.എമ്മിനെതിരെ അക്കാലത്ത് പരസ്യമായ നിലപാടാണെടുത്തത്. അതിൽ മാറ്റമില്ല. നന്ദിഗ്രാം ഇടതുപക്ഷ ഇന്ത്യയിലെ ഏറ്റവും മോശം സംഭവമായിരുന്നു. എല്ലാ ഇടതുപക്ഷ ചിന്താഗതിക്കാരും നന്ദിഗ്രാമിനെയോർത്ത് ലജ്ജിക്കണം'. ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കലുമായി ബന്ധപ്പെട്ട് നെൽവയലുകളടക്കം നികത്തുന്ന അവസ്ഥവന്നാൽ കർഷകർക്കൊപ്പം നിൽക്കണെമന്നാണ് യോഗേന്ദ്ര യാദവി​െൻറ പക്ഷം. കർഷക പ്രശ്നങ്ങൾ പരിഹരിക്കാൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറങ്ങാറായിട്ടില്ലെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.