തളിപ്പുഴയിൽ കാറും ബസും കൂട്ടിയിടിച്ചു; ഒഴിവായത് വൻ ദുരന്തം

വൈത്തിരി: ദേശീയപാതയിൽ വ്യാഴാഴ്ച വൈകീട്ട് നാലു മണിക്ക് സ്വകാര്യ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടു കുട്ടികളടക്കം മൂന്നു പേർക്ക് നിസ്സാര പരിക്കേറ്റു. തമിഴ്നാട് തഞ്ചാവൂരിൽനിന്ന് കോളജ് വിദ്യാർഥികളുമായി വരുകയായിരുന്ന ബസിലെ ഡ്രൈവറുടെ മനഃസാന്നിധ്യംകൊണ്ടാണ് വൻ ദുരന്തമൊഴിവായത്. ബസ് വെട്ടിച്ചുമാറ്റിയതിനാലാണ് കാർ യാത്രക്കാർ രക്ഷപ്പെട്ടത്. അമിത വേഗത്തിൽ ചരക്കുലോറിയെ മറികടന്നുവന്ന കാറിലിടിക്കാതിരിക്കാൻ ബസിലെ ഡ്രൈവർ തഞ്ചാവൂർ സ്വദേശി കരിയ മാണിക്യം ബസ് വെട്ടിച്ച് എതിർവശത്തെ മൺതിട്ടയിലിടിച്ച് നിർത്തുകയായിരുന്നു. ബത്തേരിയിൽനിന്ന് വേങ്ങരക്ക് പോകുകയായിരുന്ന കാറി​െൻറ മുൻസീറ്റിൽ ഇരുന്ന രണ്ടു കുട്ടികൾക്കും ഡ്രൈവർക്കുമാണ് നിസ്സാര പരിക്കേറ്റത്. ഇവരെ വൈത്തിരി സർക്കാർ ആശുപത്രിൽ ചികിത്സ നൽകി വിട്ടയച്ചു. --THUWDL17 തളിപ്പുഴയിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടം ----------------- പിടിമുറുക്കി അധിനിവേശ സസ്യങ്ങൾ; ഒപ്പം മഹാഗണിയും *സ്വാഭാവിക വനവത്കരണത്തി​െൻറ മറവിൽ നോർത്ത് ഡിവിഷനിൽ നട്ടത് അഞ്ചു ലക്ഷം മഹാഗണി തൈകൾ മാനന്തവാടി-: വിദേശ ചെടികൾ വയനാടൻ വനമേഖലയിൽ പിടിമുറുക്കുമ്പോഴും ഫലപ്രദമായി പ്രതിരോധിക്കാനാകുന്നില്ല. സ്വാഭാവിക വനത്തി​െൻറ തകർച്ചക്ക് ഇടയാക്കുന്ന മഞ്ഞക്കൊന്ന, രാക്ഷസക്കൊന്ന തുടങ്ങിയ അധിനിവേശ സസ്യങ്ങൾ വയനാടൻ കാടുകളിൽ വ്യാപകമാകുകയാണ്. തേക്ക്, യൂക്കാലി, അക്കേഷ്യ തോട്ടങ്ങളായി മാറിയ വനമേഖലക്ക് ഇത്തരം സസ്യങ്ങളുടെ കടന്നുവരവ് വീണ്ടും തിരിച്ചടിയാകുകയാണ്. ഇതിനൊപ്പം സ്വാഭാവിക വനവത്കരണത്തി​െൻറ മറവിൽ മഹാഗണി തൈകൾ നടുന്നതും വ്യാപകമാണ്. സ്വാഭാവിക വനത്തി​െൻറ ശോഷണത്തോടെ കാലാവസ്ഥയിലും മാറ്റങ്ങളുണ്ടായി. വന്യജീവികളുടെ നിലനിൽപുതന്നെ ഭീഷണിയിലായിരുന്നു. ജൂൺ, ജൂലൈ മാസങ്ങളില്‍ വയനാടന്‍ വനമേഖലയിൽ തിളങ്ങിയിരുന്ന ലക്ഷോപലക്ഷം മിന്നാമിനുങ്ങുകള്‍ നാമാവശേഷമാവുകയും ചെയ്തിരുന്നു. തേക്കുപോലുള്ള മരങ്ങൾ വനമേഖലയെ മാറ്റിമറിച്ചതിന് പുറമെയാണ് ഇപ്പോൾ വനത്തെ മുഴുവനായി വിഴുങ്ങാൻ കഴിയുന്ന സെന്നകാസിയ സ്പെക്റ്റബിലിസ് (രാക്ഷസക്കൊന്ന) വനമേഖലയിൽ പടർന്നുപിടിക്കുന്നത്. ഇതേ വിഭാഗത്തിൽപെട്ട മഞ്ഞക്കൊന്നയും വ്യാപകമാണ്. ദീർഘവീക്ഷണവും ശരിയായ പഠനവും നടത്താതെ അലങ്കാരമരമായി വിദേശത്തുനിന്ന് വിത്ത് കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചതാണ് ഇതിന് കാരണം. തിരുനെല്ലി പഞ്ചായത്തിലെ വനത്തിലാണ് കൂടുതലായും ഇത് വളരുന്നത്. ഏതു കാലാവസ്ഥായിലും പെട്ടെന്നു വളരുന്നു എന്നതാണ് വിദേശ സസ്യമായ സെന്നകാസിയ സ്‌പെക്റ്റബിലിസി‍​െൻറ പ്രത്യേകത. രണ്ടുവര്‍ഷം പൂത്ത് കായിയാവുകയും ചെയ്യും. അഞ്ചുവര്‍ഷം കൊണ്ട് ഒരു മരം ആയിരക്കണക്കായി ഒരു പ്രദേശം വ്യാപിക്കും. രണ്ടടി വരെ വണ്ണത്തില്‍ ഇടതൂര്‍ന്ന് വളരുന്ന സെന്ന തോട്ടത്തില്‍ വന്യമൃഗങ്ങള്‍ക്ക് ആവശ്യമായ ഒരു ഭക്ഷണവും കിളിര്‍ക്കില്ല. തേക്ക്, യൂക്കാലി തോട്ടങ്ങളേക്കാള്‍ അപകടകാരിയാണ് ഇത്. വനംവകുപ്പി​െൻറ വനത്തെ വ്യവസായവത്കരിക്കുന്നതി​െൻറ മറ്റൊരു ഉദാഹരണമാണ് സ്വാഭാവിക വനവത്കരണത്തി​െൻറ മറവില്‍ മഹാഗണി വനത്തില്‍ വെച്ചുപിടിപ്പിക്കുന്നത്. നോര്‍ത്ത് വയനാട് ഡിവിഷനില്‍ മാത്രം അഞ്ചുലക്ഷം മഹാഗണി നട്ടുകഴിഞ്ഞു. ഭീമാകാരമായി വളർന്ന് അതി​െൻറ വേരുകള്‍ മണ്ണിനു മുകളില്‍ വള്ളിക്കെട്ടുപോലെ വളര്‍ന്ന് അതില്‍നിന്നും നൂറുകണക്കായി മരങ്ങള്‍ വളരും. മറ്റൊരു മരമോ ചെടിയോ കിളിര്‍ക്കാന്‍ ഇവ അനുവദിക്കില്ല. മഹാഗണി വനത്തില്‍ നടരുത് എന്ന് തിരുനെല്ലി പഞ്ചായത്ത് ബയോഡൈവേഴ്‌സിറ്റി മാനേജിങ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അതെല്ലാം മറികടന്നാണ് ഇപ്പോൾ കാടിന് ഭീഷണിയാകുന്ന മഹാഗണി നട്ടുപിടിക്കുന്നത് വ്യാപകമാകുന്നത്. THUWDL16 വനമേഖലയിൽ വളരുന്ന രാക്ഷസക്കൊന്ന ---------------- ജില്ലയിലെ സ്വകാര്യ ബസുടമകള്‍ ഇന്ന് കരിദിനം ആചരിക്കും സുല്‍ത്താന്‍ ബത്തേരി: ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച് ജില്ലയിലെ സ്വകാര്യ ബസുടമകള്‍ കരിദിനം ആചരിക്കുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഇന്ധനത്തെ ജി.എസ്.ടിയില്‍ ഉൾപ്പെടുത്തുക, എക്‌സൈസ് ഡ്യൂട്ടി കുറക്കുക, ഗുണനിലവാരമുള്ള ഡീസല്‍ ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കരിദിനം ആചരിക്കുന്നത്. ജില്ലയിലെ സ്വകാര്യബസ് തൊഴിലാളികളും ബസുടമകളും കരിദിനാചരണത്തില്‍ പങ്കെടുക്കണമെന്ന് ജില്ല കമ്മിറ്റി അറിയിച്ചു. ജില്ല പ്രസിഡൻറ് പി.കെ. ഹരിദാസ്, സെക്രട്ടറി എം.എം. രഞ്ജിത്ത് റാം, ട്രഷറര്‍ അബ്ദുൽ മുത്തലിബ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.