വാഹനത്തിൽ കടത്തുകയായിരുന്ന 40 കന്നാസ്​ സ്​പിരിറ്റ്​ പിടികൂടി

കക്കോടി: പൊളിച്ച തേങ്ങകൾ മേലെവെച്ച് ഒളിപ്പിച്ച് കടത്തുകയായിരുന്ന സ്പിരിറ്റ് ഹൈവേ പൊലീസ് പിടികൂടി. തമിഴ്നാട്ടിൽനിന്ന് അജ്ഞാത കേന്ദ്രത്തിലേക്ക് കടത്തുകയായിരുന്ന 40 കന്നാസ് സ്പിരിറ്റാണ് പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച ഉച്ചക്ക് 1.30ഒാടെയാണ് പിടികൂടിയത്. കന്നാസുകളിൽ 35 ലിറ്റർ വീതം സ്പിരിറ്റാണുള്ളത്. പൂളാടിക്കുന്നിനു സമീപം പാലോറമലയിൽ വാഹന പരിശോധനക്കിടെ എത്തിയ കെ.എൽ-20 ജെ 9183 ടാറ്റ എയ്സ് പൊലീസ് കൈകാണിച്ച് നിർത്തുകയായിരുന്നു. േചാദ്യം ചെയ്യലിനിടെ പരുങ്ങിയ ഡ്രൈവർ തിരുവനന്തപുരം ബാലരാമപുരം സ്വദേശി വസന്തവിലാസത്തിൽ അജി വാഹനമെടുത്ത് അമിതവേഗത്തിൽ കടന്നുകളയാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന പൊലീസ് മലാപ്പറമ്പിൽ വാഹനം പിടികൂടുകയായിരുന്നു. ഡ്രൈവെറ ചോദ്യം ചെയ്തുവരുകയാണ്. ബുധനാഴ്ച രാത്രി 10ന് തമിഴ്നാട്ടിലെ അജ്ഞാത കേന്ദ്രത്തിൽനിന്നാണ് സ്പിരിറ്റ് വാഹനത്തിൽ കയറ്റിയതത്രേ. മൊബൈൽ േഫാൺ വഴി ലഭിക്കുന്ന നിർദേശത്തി​െൻറ അടിസ്ഥാനത്തിലാണ് വാഹനം യാത്ര തുടർന്നതെന്ന് പൊലീസ് പറയുന്നു. നാഗർകോവിലിലേക്കാണ് സ്പിരിറ്റ് കൊണ്ടുപോകാൻ നിർദേശിച്ചതെന്ന് ഡ്രൈവർ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് പൊലീസ് വിശ്വസിക്കുന്നില്ല. തമിഴ്നാട്ടിൽനിന്നു കേരളത്തിലൂടെ നാഗർകോവിലിലേക്ക് സ്പിരിറ്റ് കൊണ്ടുപോകുകയായിരുന്നുവെന്ന ഡ്രൈവറുടെ മൊഴി മാഫിയകളെ രക്ഷിക്കാനുള്ള തന്ത്രമായാണ് പൊലീസ് കരുതുന്നത്. അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്ന സ്പിരിറ്റി​െൻറ ഉടമയെക്കുറിച്ചും മറ്റും പൊലീസ് അന്വേഷിച്ചുവരുകയാണ്. സ്പിരിറ്റും വാഹനവും ചേവായൂർ പൊലീസിന് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.