നാദാപുരം: നാദാപുരം ഗവ. താലൂക്ക് ആശുപത്രി ജീവനക്കാരുടെ തെറ്റായ സമീപനങ്ങൾക്കെതിരെ ശബ്ദമുയർത്തിയ യൂത്ത് ലീഗ് പ്രവർത്തകനെതിരെ കള്ളക്കേസ് കൊടുത്ത് ജയിലിലടച്ച സ്റ്റാഫ് കൗൺസിലിെൻറ ധിക്കാര നടപടിയിൽ പ്രതിഷേധിച്ച് നാദാപുരം പഞ്ചായത്ത് യൂത്ത് ലീഗ് ആശുപത്രിക്കു മുന്നിൽ ധർണ സംഘടിപ്പിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് നിസാർ എടത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹാരിസ് ഈന്തുള്ളതിൽ സ്വാഗതം പറഞ്ഞു. എം.പി. സൂപ്പി, കെ.എം. സമീർ, സി.കെ. നാസർ, മണ്ടോടി ബഷീർ, എൻ.കെ. ജമാൽ ഹാജി, സുബൈർ ചേലക്കാട്, ഹാരിസ് കൊത്തിക്കുടി, അൻസാർ ഓറിയോൺ, അഡ്വ. മുസ്തഫ കുന്നുമ്മൽ, യൂസുഫ് തുണ്ടിയിൽ, സി.എച്ച്. റസാഖ്, വി. അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു. വി.പി. ഫൈസൽ, റഫീഖ് കക്കംവെള്ളി, ഉനൈസ് കമ്മങ്കോട്, ഇസ്മായിൽ ആലച്ചേരി, കെ.സി. ഷംസു, ജാസം വലിയാണ്ടി എന്നിവർ നേതൃത്വം നൽകി. ട്രഷറർ സയ്യിദ് നിസാമുദ്ദീൻ നന്ദി പറഞ്ഞു. എം.എസ്.എഫ് കോളജ് യൂനിയൻ ഭാരവാഹികൾക്ക് സ്വീകരണം നൽകി നാദാപുരം: എം.എസ്.എഫ് വടകര മേഖല കാമ്പസ് കൗൺസിലിെൻറ നേതൃത്വത്തിൽ കോളജ് യൂനിയൻ ഭാരവാഹികൾക്ക് സ്വീകരണം നൽകി. നാദാപുരത്ത് നടന്ന സ്വീകരണ യോഗം എം.എസ്.എഫ് കോഴിക്കോട് ജില്ല പ്രസിഡൻറ് എ.പി. അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു. അനസ് കടലാട്ട് അധ്യക്ഷത വഹിച്ചു. സൂപ്പി നരിക്കാട്ടേരി ഉപഹാര സമർപ്പണം നടത്തി. ഒ. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. അഹമ്മദ് പുന്നക്കൽ, മുഫീദ തെസ്നി, എം.കെ അഷ്‌റഫ്, അഫ്നാസ് ചോറോട്, വി. അബ്ദുൽ ജലീൽ, നജ്മ, കെ.വി. തൻവീർ, സ്വാഹിബ് മുഹമ്മദ്, ഷമീർ പാഴൂർ, വി.എം. റഷാദ്, ഷംസീർ, ഷാഫി തറേമ്മൽ, അൻസീർ പനോളി, ഫയാസ് വെള്ളിലാട്ട്, കെ.സി. ഫാസിൽ, അസ്ലം വില്യാപ്പള്ളി, കെ.ടി.കെ. അജ്നാസ്, കെ.വി. അർഷാദ്, പി. ജിഹാദ്, നദീം അലി തുടങ്ങിയവർ സംബന്ധിച്ചു. നജ്മു സാഖിബ് സ്വാഗതവും സഫീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.