ജീവനക്കാർക്ക് മർദനമേറ്റ സംഭവം: പൊതുജനാരോഗ്യപ്രവർത്തകർ സമരത്തിലേക്ക്

കോഴിക്കോട്: തുറയൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കുത്തിവെപ്പ് ക്യാമ്പിൽ ജോലി ചെയ്തുകൊണ്ടിരിക്കെ രണ്ട് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരെ മർദിച്ച സംഭവത്തിൽ കുറ്റക്കാരെ ശിക്ഷിക്കാത്തതിൽ പ്രതിഷേധിച്ച് ആരോഗ്യപ്രവർത്തകർ സമരത്തിനൊരുങ്ങുന്നു. അടുത്ത ബുധനാഴ്ച ജില്ലയിലെ 420ലേറെ വരുന്ന വനിത ആരോഗ്യപ്രവർത്തകരും 300ഓളം വരുന്ന പുരുഷ ജീവനക്കാരും കൂട്ടമായി കാഷ്വൽ ലീവെടുത്ത് കലക്ടറേറ്റിനുമുന്നിൽ പ്രതിഷേധധർണ നടത്തും. ബുധനാഴ്ചകളിൽ നടക്കുന്ന കുത്തിവെപ്പ് ക്യാമ്പുകൾ മുടങ്ങും. എരഞ്ഞിപ്പാലത്ത് നടന്ന കേരള ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് യൂനിയൻ ജില്ല കൺവെൻഷനുശേഷം നടന്ന ആക്ഷൻ കൗൺസിൽ യോഗത്തിലാണ് സമരം ശക്തമാക്കാൻ തീരുമാനിച്ചത്. കൺവെൻഷൻ ആർ.ഡി.ഒ ഷാമിൻ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വ്യക്തിത്വ വികസന പരിശീലന ക്ലാസിന് വി. വേണുഗോപാൽ നേതൃത്വം നൽകി. ദീനാമ്മ വർഗീസ് അധ്യക്ഷത വഹിച്ചു. ഡോ. സരള നായർ, ജില്ല കമ്മിറ്റി ചെയർമാൻ പി.സി. പത്മജ, ഒ.കെ. ജനാർദനൻ, പി. രാജ്കുമാർ, പി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. മേരിക്കുട്ടി തോമസ് സ്വാഗതവും ഷീബദാസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.