* കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിച്ചുള്ള പാർലമെൻറ് മാർച്ചിന് മുന്നോടിയായാണ് അഖിലേന്ത്യ കിസാൻ മുക്തിയാത്ര താമരശ്ശേരി: കർഷകരുടെ പ്രശ്നങ്ങളുന്നയിച്ച് അഖിലേന്ത്യ അടിസ്ഥാനത്തിലുള്ള കർഷകരുടെ സംഘടനകൾ ചേർന്ന് നടത്തുന്ന പ്രചാരണജാഥ കിസാൻ മുക്തിയാത്രക്ക് താമരശ്ശേരിയിൽ ഉജ്ജ്വല സ്വീകരണം. കർഷകരെ കടബാധ്യതകളിൽനിന്ന് രക്ഷിക്കുക, കാർഷിക ഉൽപന്നങ്ങൾക്ക് ന്യായവില നിശ്ചയിക്കുക, കർഷകർക്കുള്ള സബ്സിഡികൾ തുടരുക, കാർഷിക വിളകൾക്കുള്ള നഷ്ടപരിഹാരത്തുക വർധിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് കിസാൻ മുക്തിയാത്ര സംഘടിപ്പിക്കുന്നത്. കർഷക സംഘം കോഴിക്കോട്, വയനാട് ജില്ല കമ്മിറ്റികൾ സംയുക്തമായാണ് താമരശ്ശേരിയിൽ സ്വീകരണം നൽകിയത്. എ.ഐ.കെ.എസ്.സി കൺവീനർ വി.എം. സിങ് മുഖ്യപ്രഭാഷണം നടത്തി. കർഷകരെ മോദി സർക്കാർ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് വി.എം. സിങ് പറഞ്ഞു. സി.കെ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ആർ. ചന്ദ്രശേഖരൻ, ഡോ. സുനിലം (മധ്യപ്രദേശ്), പി. കൃഷ്ണപ്രസാദ്, നാഥു ഷെട്ടി (കർണാടക എം.പി), ബിജുകൃഷ്ണൻ, കവിത കുർഗന്ധി, എം. പ്രകാശൻ, കർഷകസംഘം ജില്ല സെക്രട്ടറി പി. വിശ്വൻ എന്നിവർ സംസാരിച്ചു. പി.സി. വേലായുധൻ സ്വാഗതം പറഞ്ഞു. കർഷകരുടെ ജീവൽ പ്രശ്നങ്ങൾ ഉന്നയിച്ച് നവംബർ 20ന് നടക്കുന്ന പാർലമെൻറ് മാർച്ചിന് മുന്നോടിയായിട്ടാണ് ജാഥ ഇന്ത്യയിലാകെ പര്യടനം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.