വടകര: ഗവേഷണം മുതൽ ആരോഗ്യസംരക്ഷണം വരെ, നിങ്ങളുടെ ഫാർമസിസ്റ്റ് നിങ്ങളുടെ സേവനത്തിന്' എന്ന മുദ്രാവാക്യമുയർത്തി ഈ മാസം 25ന് നടക്കുന്ന ലോക ഫാർമസിസ്റ്റ് ദിനാഘോഷത്തിെൻറ ജില്ലതല ഉദ്ഘാടനം വടകര ലക്ഷ്മി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഫാർമസി കൗൺസിൽ, സർക്കാർ, സ്വകാര്യമേഖലയിലെ ഫാർമസിസ്റ്റുകൾ, ഡ്രഗ്സ് കൺേട്രാൾ എൻഫോഴ്സ്മെൻറ് ഓഫിസേഴ്സ് അസോസിയേഷൻ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പരിപാടി. 'ഔഷധ മാലിന്യ നിർമാർജനം' എന്ന വിഷയത്തിൽ സെമിനാറും തുടർ വിദ്യാഭ്യാസ ക്ലാസും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.