കല്ലാച്ചി^വാണിമേൽ റോഡിൽ യാത്രാദുരിതം

കല്ലാച്ചി-വാണിമേൽ റോഡിൽ യാത്രാദുരിതം വാണിമേൽ: ദുരിതയാത്രക്ക് അറുതിയില്ലാതെ മലയോര ജനത. വാണിമേൽ-കല്ലാച്ചി റോഡിലെ നടുവൊടിയുംയാത്രക്ക് എന്ന് പരിഹാരമുണ്ടാകുമെന്ന് ആർക്കും ഒരു നിശ്ചയവുമില്ല. കാലവർഷത്തി​െൻറ തുടക്കത്തിൽ ലക്ഷങ്ങൾ ചെലവിട്ട് അറ്റകുറ്റപ്പണി നടത്തിയ റോഡാണ് തകർന്നുകിടക്കുന്നത്. ഭൂമിവാതുക്കൽ മുതൽ വാണിമേൽ പാലംവരെ റോഡ് പുതുക്കി ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കിയെങ്കിലും കല്ലാച്ചി വരെയുള്ള ഭാഗം തകർന്നുകിടക്കുകയാണ്. മൂന്നു കിലോമീറ്ററോളം വരുന്ന റോഡിൽ കുഴികൾ ഇല്ലാത്ത ഭാഗങ്ങളില്ല. ചിലയിടങ്ങളിൽ റോഡ് ഒലിച്ചുപോയ നിലയിലുമാണ്. റോഡിലെ വൻ കുഴികളിൽ വെള്ളം നിറഞ്ഞതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവായിട്ടുണ്ട്. താഴ്ന്ന ഭാഗങ്ങൾ അടക്കം ഉയർത്തി ടാർ ചെയ്താലേ ഈ ഭാഗത്തേക്കുള്ള യാത്ര സുഗമമാവുകയുള്ളൂ. വിലങ്ങാട് മലയോരത്തേക്കടക്കം ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. കൂടാതെ ടാക്സി, ബസ് സർവിസുകളുമുണ്ട്. നേരേത്ത റോഡ് തകർന്നപ്പോൾ ശക്തമായ സമരങ്ങൾ വിവിധ കോണുകളിൽനിന്ന് ഉയർന്നതോടെയാണ് അറ്റകുറ്റപ്പണി നടത്തിയത്. അറ്റകുറ്റപ്പണി നടത്തിയ ഭാഗങ്ങൾ കാലവർഷത്തി​െൻറ തുടക്കത്തിൽതന്നെ ഒലിച്ചുപോയി. റോഡ് അറ്റകുറ്റപ്പണിയിലെ ക്രമക്കേടാണ് ഇൗ ദുരവസ്ഥക്ക് ഇടയാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.