wydl

കാലിക്കറ്റ് സിറ്റി സർവിസ് സഹകരണ ബാങ്കിന് ദേശീയ അവാർഡ് കോഴിക്കോട്: രാജ്യത്തെ ഏറ്റവും മികച്ച പ്രൈമറി സഹകരണ ബാങ്കിനുള്ള എൻ.സി.ഡി.സിയുടെ ഇൗ വർഷത്തെ അവാർഡ് കാലിക്കറ്റ് സിറ്റി സർവിസ് സഹകരണ ബാങ്കിന് ലഭിച്ചു. അവാർഡ് ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്ന് ബാങ്ക് ജനറൽ മാനേജർ രാഗേഷും അസി. ജനറൽ മാനേജർ രിജ്ലയും ഏറ്റുവാങ്ങി. നിലവിൽ ബാങ്കിന് 26 ബ്രാഞ്ചുകളുണ്ട്. ബാങ്ക് നടപ്പാക്കിവരുന്ന വിവിധ കാരുണ്യ പ്രവർത്തനങ്ങളുടെ മികവി​െൻറ ഭാഗമായിട്ടാണ് ഇൗ അവാർഡ് ലഭിക്കുന്നത്. ബാങ്കിന് കീഴിൽ 12 സൗജന്യ ഡയാലിസിസ് യൂനിറ്റ് പ്രവർത്തിക്കുന്നുണ്ട്. ബാങ്കിന് കീഴിലുള്ള കെയർ ഫൗണ്ടേഷ​െൻറ ഭാഗമാണ് എം.വി.ആർ. കാൻസർ സ​െൻറർ. cap രാജ്യത്തെ ഏറ്റവും മികച്ച പ്രൈമറി സഹകരണ ബാങ്കിനുള്ള എൻ.സി.ഡി.സിയുടെ ഇൗ വർഷത്തെ അവാർഡ് കാലിക്കറ്റ് സിറ്റി സർവിസ് സഹകരണ ബാങ്ക് ജനറൽ മാനേജർ രാഗേഷും അസി. ജനറൽ മാനേജർ രിജ്ലയും പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്ന് ഏറ്റുവാങ്ങുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.