ജാതീയതക്കും മതവർഗീയതക്കുമെതിരെ പെൺകരുത്തി​െൻറ ഏകപാത്ര നാടകം

ബാലുശ്ശേരി: ശ്രീനാരായണ ഗുരുവി​െൻറ സമാധിദിനമായ വ്യാഴാഴ്ച ബാലുശ്ശേരി ജനമൈത്രി പൊലീസ് സംഘടിപ്പിച്ച 'ആശാ​െൻറ സാവിത്രി' ഏകപാത്ര നാടകം ശ്രദ്ധേയമായി. ജാതീയതക്കും മതവർഗീയതക്കുമെതിരെ പെൺകരുത്തി​െൻറ രംഗ വ്യാഖ്യാനമായി പ്രമുഖ തിയറ്റർ ആർട്ടിസ്റ്റ് ഉഷ ചന്ദ്രബാബുവി​െൻറ നേതൃത്വത്തിൽ അരങ്ങേറിയ 'ആശാ​െൻറ സാവിത്രി' കുമാരനാശാ​െൻറ ഖണ്ഡകാവ്യമായ ദുരവസ്ഥയിൽനിന്നുള്ള ഏടാണ്. ജാതീയത ശക്തമായിരുന്ന കാലഘട്ടത്ത് ഒരു അന്തർജനം താഴ്ന്ന ജാതിക്കാരനെ പ്രണയിക്കുന്ന കഥയാണ് അവതരിപ്പിച്ചത്. അന്നത്തിനു മുന്നിൽ അയിത്തവും ജാതിയും ഉന്മൂലനം ചെയ്യാൻ മനുഷ്യത്വത്തി​െൻറ ഉറപ്പുമതിയെന്നും മനുഷ്യരെ മനുഷ്യരാക്കിയ മണ്ണി​െൻറ മണം തിരിച്ചറിയണമെന്നുമുള്ള സന്ദേശത്തോടെയാണ് സാവിത്രിയുടെ തിരശ്ശീല താഴുന്നത്. മൂന്നുതവണ നാടകാഭിനയത്തിന് സംസ്ഥാന അവാർഡ് നേടിയ ഉഷ ചന്ദ്രബാബുവാണ് തമ്പുരാട്ടി സാവിത്രിയായും തോഴിയായും രംഗാവിഷ്കാരം നടത്തിയത്. ഉഷയോടൊപ്പം ചാത്തനായും തമ്പുരാനായും ഷജിത്, മാധവിയും തേയി അമ്മയെന്ന കൂട്ടിലടച്ച തത്തയും രംഗത്തുണ്ട്. ചന്ദ്രബാബു നവചേതന, ബിജു രാജഗിരി, തങ്കയം ശശികുമാർ എന്നിവരും അണിയറ ശിൽപികളാണ്. കോഴിക്കോട് നവചേതന തിയറ്റർ ഗ്രൂപ്പി​െൻറ നേതൃത്വത്തിൽ ബാലുശ്ശേരി ജനമൈത്രി പൊലീസി​െൻറ ആര്യയുടെയും അനുരൂപയുടെയും രക്ഷാകർതൃത്വം ഏറ്റെടുക്കൽ ചടങ്ങിനോടനുബന്ധിച്ചായിരുന്നു ഏകപാത്ര നാടകം അരങ്ങേറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.