കോഴിക്കോട്: സമഭാവനയുടെയും സാമൂഹികനീതിയുടെയും മഹത്തായ പാഠങ്ങൾ പകർന്ന ശ്രീനാരായണഗുരുവിനെ അനുസ്മരിച്ച് വിവിധ ക്ഷേത്രങ്ങളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ ശ്രീനാരായണഗുരു സമാധി ആചരിച്ചു. ശ്രീകണ്‌ഠേശ്വരം ക്ഷേത്രയോഗത്തിെൻറ നേതൃത്വത്തില്‍ നടത്തിയ സമാധി ദിനാചരണത്തില്‍ ഡോ. കെ. ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രയോഗം വൈസ് പ്രസിഡൻറ് പി. സുന്ദര്‍ദാസ് അധ്യക്ഷത വഹിച്ചു. ഇ. അനിരുദ്ധന്‍, ഇ. സുരേഷ് ബാബു, കെ.വി. അരുൺ, കെ.വി. അനേഖ് എന്നിവര്‍ സംസാരിച്ചു. സമൂഹപ്രാര്‍ഥന, അഖണ്ഡനാമജപം, ഗുരുപൂജ, ഭജന എന്നിവയും നടത്തി. ശ്രീനാരായണ എജുക്കേഷന്‍ സൊസൈറ്റിയുടെ പരിപാടി വൈസ് പ്രസിഡൻറ് പി.പി. ബാലന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കാശ്മിക്കണ്ടി സജീവ് സുന്ദർ, പി. സോമസുന്ദരൻ, പി. നന്ദകുമാർ, പി. സതീഷ്, അനൂപ് അമ്പാളി എന്നിവര്‍ സംസാരിച്ചു. ശ്രീനാരായണ മതാതീയ ആത്മീയകേന്ദ്രം നടത്തിയ മതാതീയ സമ്മേളനം എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. ജയശങ്കരന്‍ കുന്നംകുളം അധ്യക്ഷത വഹിച്ചു. വാവറമ്പലം സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ പി. കിഷന്‍ചന്ദ്, പി.എം. ഷൈജ, എ.എം. ഭക്തവത്സലൻ, പി.സി. ഹരീഷ്, പി.ടി.എസ്. ഉണ്ണി, രാധാ ഹരിദാസ്, എം.പി. രവിവര്‍മരാജ, ഗോപി കൊട്ടിയൂർ, ഹരീഷ് കുരുവട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. എസ്.എൻ.ഡി.പി യോഗം ജില്ല യൂനിയെൻറ പരിപാടി ശാന്തിഗിരി ആശ്രമത്തിലെ ബ്രഹ്മചാരി ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പ്രസിഡൻറ് ടി. ഷനൂബ് അധ്യക്ഷത വഹിച്ചു. സി. സുധീഷ്, വി. സുരേന്ദ്രൻ, പി.കെ. ഭരതൻ, ടി. ബാലരാമൻ, കെ.വി. ശോഭ, കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.