സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്​ ലം​ഘി​ച്ചു; ഹൈ​കോ​ട​തി ജ​ഡ്​​ജി​മാ​രു​ടെ ന​ട​പ​ടി പ​രി​ശോ​ധി​ക്കും

ന്യൂഡൽഹി: സുപ്രീംകോടതിയുടെ ഉത്തരവ് ലംഘിച്ച രണ്ട് ഹൈകോടതി ജഡ്ജിമാർക്കെതിരെ നടപടി വന്നേക്കും. അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ചിലെ ജഡ്ജിമാരായ എസ്.എൻ. ശുക്ല, വീരേന്ദ്രകുമാർ എന്നിവർക്കെതിരെയാണ് നടപടി വേണമോയെന്ന് പരിശോധിക്കുന്നത്. 2017-18ൽ ഒരു കോളജിനും എം.ബി.ബി.എസ് പ്രവേശനത്തിന് ഹൈകോടതികൾ അനുമതി നൽകരുതെന്ന സുപ്രീംകോടതി ഉത്തരവ് ലംഘിച്ചതിനാണ് ഇവർക്കെതിരെ നടപടിക്ക് സാധ്യത. ജി.സി.ആർ.ജി മെമ്മോറിയൽ ട്രസ്റ്റ് നടത്തുന്ന മെഡിക്കൽ കോളജിൽ പ്രവേശനത്തിനാണ് ലഖ്േനാ ബെഞ്ച് അനുമതി നൽകിയത്. സുപ്രീംകോടതിയിൽ നൽകിയ റിട്ട് ഹരജി പിൻവലിച്ച് ലഖ്നോ കോടതിയെ സമീപിക്കാൻ സുപ്രീംകോടതിയാണ് ട്രസ്റ്റിന് അനുമതി നൽകിയത്. എന്നാൽ, അതി​െൻറ പേരിൽ പ്രവേശനത്തിന് അനുമതി നൽകി അന്തിമ ഉത്തരവിടാൻ പാടില്ലായിരുന്നുവെന്നാണ് സുപ്രീംകോടതിയുടെ കണ്ടെത്തൽ. സുപ്രീംകോടതി ഉത്തരവ് ഹൈകോടതി ലംഘിച്ചതായി ചൂണ്ടിക്കാട്ടി മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യ (എം.സി.െഎ)യാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈകോടതി മേൽകോടതിയുടെ ഉത്തരവ് ലംഘിച്ചതായി കണ്ടെത്തിയ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അമിതാവ റോയ്, എം.എം. ഖാൻവിൽകർ എന്നിവർ ഇതിൽ ഹൈകോടതി പരിധി വിട്ട് ഇടപെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാനും തീരുമാനിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.