മുക്കം: എം.ഐ. ഷാനവാസ് എം.പിയുടെ ഫണ്ടുപയോഗിച്ച് നിർമിച്ച കാരശ്ശേരി ഓടത്തെരുവിലെ ഗ്യാസ് ശ്മശാനം പ്രവർത്തിപ്പിക്കാൻ ജനറേറ്റർ വാങ്ങുന്നതിന് നാലു ലക്ഷം രൂപ അനുവദിച്ചതായി എം.പി വാർത്തസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ദിവസം അപകടത്തിൽ മരിച്ച ദലിതനെ ഗ്യാസ് ശ്മശാനം പ്രവർത്തിക്കാത്തതിനാൽ ദഹിപ്പിക്കുന്നതിനായി കോഴിക്കോട് കൊണ്ടുപോകേണ്ടിവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജനറേറ്റർ വാങ്ങുന്നതിനും എം.പി ഫണ്ട് അനുവദിച്ചത്. 60 ലക്ഷത്തോളം ചെലവഴിച്ച് ശ്മശാനം യാഥാർഥ്യമായിട്ടും പ്രവർത്തനസജ്ജമാകാത്തത് കാരശ്ശേരി ഗ്രാമപഞ്ചായത്തിെൻറ ഗുരുതര അനാസ്ഥയാെണന്നും എം.ഐ. ഷാനവാസ് കുറ്റപ്പെടുത്തി. ജനറേറ്റർ സ്ഥാപിക്കാൻ ഫണ്ടാവശ്യപ്പെട്ട് പഞ്ചായത്ത് ഇതുവരെ തന്നെ സമീപിച്ചിട്ടിെല്ലന്നും എം.പി കൂട്ടിച്ചേർത്തു. എം.ടി. അഷ്റഫ്, എൻ.കെ. അബ്ദുറഹ്മാൻ, യു.പി. മരക്കാർ, സലാം തേക്കുംകുറ്റി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.