വടകര: മാഹിയിൽനിന്നും മദ്യലഹരിയിൽ ഓടിച്ചുവന്ന കാർ ഇടിച്ച് ഒമ്പത് പേർക്ക് പരിേക്കറ്റു. ഗുരുതരാവസ്ഥയിലായ വടകര കീഴൽ സ്വദേശികളായ കുനിയിൽ രാജീവൻ, മലയിൽ ബാലകൃഷ്ണൻ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വൈക്കിലശ്ശേരി സ്വദേശി ഷാനു, നാദാപുരം റോഡിലെ അജേഷ്, ആശ ആശുപത്രിയിലെ സൈക്കോളജിസ്റ്റ് വടകര സ്വദേശി ഷാലിമ എന്നിവരെ വടകര ആശ ആശുപത്രിയിലും മറ്റു നാലു പേരെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. മാഹിയിൽനിന്നും വടകര ഭാഗത്തേക്ക് വരുകയായിരുന്ന കെ.എൽ18 കെ 6836 ഹുണ്ടായി ഇയോൺ കാറാണ് അപകടം വരുത്തിയത്. ദേശീയപാതയിലെ കൈനാട്ടി, ജനത -സി.എം സ്റ്റോപ്പ്, ആശ ആശുപത്രിക്ക് മുൻവശം എന്നിവിടങ്ങളിൽ മൂന്ന് വാഹനങ്ങളിൽ ഇടിച്ച് നിർത്താതെ പോയ കാർ നാരായണനഗർ തിരുവള്ളൂർ ജങ്ഷനിൽ റോഡരികിൽ ഹോളിഡേ മാർക്കറ്റിനു മുന്നിൽ ബൈക്ക് നിർത്തിയിട്ട് സംസാരിക്കുകയായിരുന്ന രാജീവനെയും ബാലകൃഷ്ണനേയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിച്ചതിന് ശേഷം വാഹനം നിർത്താതെ പോയി. അപകടം ഉണ്ടായ ഉടൻതന്നെ കാറിലുണ്ടായിരുന്ന നാലു പേർ ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. മേപ്പയിൽ അറക്കൽ ഒന്തത്ത് കാറിെൻറ ടയർ പഞ്ചറായതോടെയാണ് വാഹനം നിന്നത്. കാറിലുണ്ടായിരുന്ന പേരാമ്പ്ര എടവരാട് സ്വദേശി സാജിതിനെ മദ്യലഹരിയിൽ നാട്ടുകാർ പിടികൂടി വടകര പൊലീസിൽ ഏൽപിച്ചു. ക്ഷുഭിതരായ നാട്ടുകാർ കാർ അടിച്ചു തകർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.