സാന്ത്വന ഡി അഡിക്​ഷൻ സെൻറർ ദശാബ്​ദി ആഘോഷ സമാപനം

കട്ടിപ്പാറ: തിരുഹൃദയ സന്യാസിനി സമൂഹത്തി​െൻറ താമരശ്ശേരി സാന്തോം െപ്രാവിൻസിൻസ് കട്ടിപ്പാറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 'സാന്ത്വന' മദ്യപാന ചികിത്സ കേന്ദ്രത്തി​െൻറ ദശാബ്ദി ആഘോഷ സമാപനവും കുടുംബ സംഗമവും ശനിയാഴ്ച നടക്കും. രാവിലെ 10ന് കൈതപ്പൊയിൽ സ​െൻറ് ജോർജ് പള്ളി പാരിഷ് ഹാളിൽ നടക്കുന്ന പരിപാടി എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. താമരശ്ശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിക്കും. മദ്യപാനത്തിനും ലഹരിമരുന്നുകൾക്കും അടിപ്പെട്ടവരെയും കുടുംബങ്ങളെയും സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുക എന്നലക്ഷ്യത്തോടെ പത്ത് വർഷം മുമ്പാണ് 'സാന്ത്വനം' മദ്യപാന രോഗ ചികിത്സകേന്ദ്രം ആരംഭിച്ചത്. ഇതുവരെ ആറായിരത്തിൽപരം രോഗികൾ ചികിത്സ തേടിയെത്തിയിട്ടുണ്ട്. ഇപ്പോൾ 50 പേരെ താമസിപ്പിച്ച് ചികിത്സ നൽകാൻ സൗകര്യമുണ്ട്. 23 ദിവസം കൊണ്ട് രോഗമുക്തി നേടാനാകുന്ന ചികിത്സയാണ് നൽകുന്നത്. മികച്ച സേവനത്തിനുള്ള നിരവധി പുസ്കാരങ്ങൾ ഈ സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ടെന്ന് ഡയറക്ടർ സിസ്റ്റർ എൽസീന ജോൺ പറഞ്ഞു. കൂൺ കൃഷിയിൽ വിജയക്കൊയ്ത്ത് മാതൃകയാക്കാം ജെഷീറിനെയും ജസലിനെയും - കോടഞ്ചേരി: കൂൺ കൃഷിയിൽ ലാഭത്തി​െൻറ വിജയഗാഥ രചിച്ച് രണ്ട് യുവാക്കൾ. സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ കഴിഞ്ഞ കോട്ടക്കൽ സ്വദേശി ജെഷീറും ആറു വർഷക്കാലം ഹാൻഡ് ബാളിൽ കേരള ടീമിനായി നാഷനൽ ഗെയിംസിൽ പങ്കെടുത്ത ബിരുദധാരിയായ കാഞ്ഞിരക്കൽ ജെസലുമാണ് ഈ യുവ കർഷകർ. സ്വയംതൊഴിലായാണ് ഇവർ കൂൺ കൃഷിയിലേക്കിറങ്ങിയത്. പോഷകസമ്പുഷ്ടമായ കൂൺകൃഷി ജൈവ രീതിയിൽ വിളയിച്ചെടുക്കുകയാണിവർ. ഒരു വർഷം മുമ്പ് മൂന്നര ലക്ഷം മൂലധനമിറക്കിയാണ് കൃഷി ആരംഭിച്ചത്. ഈർച്ചപ്പൊടി നിറച്ച േഗ്രാബാഗുകളിൽ വിത്ത് പാകി മൂന്ന് സെേൻറാളം സ്ഥലത്ത് ഓല മേഞ്ഞ് പ്രത്യേകം തയാറാക്കിയ ഷെഡിൽ നിരയായി തൂക്കിയിട്ടാണ് കൃഷിചെയ്യുന്നത്. 15 ദിവസംകൊണ്ട് പാകമായ ഇവ വിളവെടുക്കാം. പ്രതിദിനം 15 മുതൽ 20 കിലോ വരെ കൂൺ ശേഖരിക്കാനാകുമെന്ന് ഇവർ സാക്ഷ്യപ്പെടുന്നു. ഇത് അതത് ദിവസങ്ങളിൽ തന്നെ കോഴിക്കോട്, കുന്ദമംഗലം, താമരശ്ശേരി, കൊടുവള്ളി, ബാലുശ്ശേരി എന്നിവിടങ്ങളിലാണ് വിറ്റഴിക്കുന്നത്. മൊത്ത വില കിലോക്ക് 350 രൂപയും ചില്ലറ വിൽപന കിലോക്ക് 500 രൂപയുമാണ്. ഉപഭോക്താക്കളിൽ ഭൂരിഭാഗവും ഡോക്ടർമാരാണ്. രക്തത്തിൽ കൗണ്ട് കൂടാൻ ഡയാലിസിസ് കഴിഞ്ഞ രോഗികൾ, പ്രമേഹ രോഗികൾ തുടങ്ങിയവരും ഇതി​െൻറ ഉപഭോക്താക്കളാണ്. കുറഞ്ഞ മൂലധനത്തിൽ ലാഭകരമായ കൃഷിയാണിതെന്ന് ഇവർ പറയുന്നു. മലയോര മേഖലയിലെ യുവ കർഷകർക്കും കുടുംബശ്രീ പ്രവർത്തകർക്കും പരിശീലനം നൽകാനും ഇവർ തയാറാണ്. കോടഞ്ചേരി കൃഷി ഓഫിസർ കെ.എ. ഷബീർ അഹമ്മദ്, കൃഷി അസിസ്റ്റൻറുമാരായ രാജേഷ് കെ. മിഷേൽ, ജോർജ്, സെലീന എന്നിവരാണ് സമയാസമയങ്ങളിൽ ഇവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.