ജില്ല മിനി വോളിബാൾ ചാമ്പ്യൻഷിപ്​​

കുന്ദമംഗലം: ജില്ല വോളിബാൾ അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ നടന്ന ജില്ല മിനി വോളിബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പാറ്റേൺ കാരന്തൂർ, വോളിഫ്രൻഡ്സ് പയമ്പ്ര, ഫ്രൻഡ്സ് പി.സി പാലം, റൈഡിങ് സ്റ്റാർ വടകര ടീമുകൾ സെമിഫൈനലിൽ പ്രവേശിച്ചു. കാരന്തൂർ പാറ്റേൺ സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ വോളിഫ്രൻഡ്സ് പയമ്പ്ര, പാറ്റേൺ കാരന്തൂർ ടീമുകൾ ഫൈനലിൽ പ്രവേശിച്ചു. ചാമ്പ്യൻഷിപ് കുന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിനോദ് പടനിലം ഉദ്ഘാടനം ചെയ്തു. ജില്ല വോളിബാൾ അസോസിയേഷൻ പ്രസിഡൻറ് സി. സത്യൻ അധ്യക്ഷത വഹിച്ചു. സി. യൂസഫ് സ്വാഗതം പറഞ്ഞു. സെമിഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച രാവിലെ എട്ടിന് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.