നവരാത്രി: കരിമ്പും മലരും എത്തി

കോഴിക്കോട്: നവരാത്രി ആഘോഷത്തിന് കരിമ്പും മലരും ഉൾപ്പെടെയുള്ളവ നഗരത്തിലെത്തി. പാളയം, തളി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇവയുടെ വിൽപന സജീവമായത്. നേരേത്ത മറ്റു കടകളായി പ്രവർത്തിച്ചവയിലെ സാധനങ്ങൾ മാറ്റി പൊരിയുടെയും കരിമ്പി​െൻറയും കച്ചവടം സജീവമായിട്ടുണ്ട്. 20 കരിമ്പുകളുടെ ഒരു കെട്ടിന് 450 മുതൽ 500 രൂപ വരെയാണ് ഇൗടാക്കുന്നത്. ഗുണനിലവാരത്തിനനുസരിച്ചാണ് വില. ഒരു തണ്ട് മാത്രമായും കരിമ്പ് വിൽക്കുന്നുണ്ട്. അരിയുടെ പൊരിക്ക് കിലോക്ക് 60 രൂപയും ചോളത്തി​െൻറ പൊരിക്ക് കിലോക്ക് 80 രൂപയുമാണ് ഇൗടാക്കുന്നത്. 10, 20 രൂപയുടെ പാക്കറ്റ് പൊരികളും ലഭ്യമാണ്. ക്ഷേത്രത്തിലേക്കും മറ്റും ചാക്ക് അടിസ്ഥാനത്തിൽ പൊരിയെടുക്കുേമ്പാൾ വിലയിൽ വലിയ കുറവുണ്ട്. മുൻവർഷത്തെ അേപക്ഷിച്ച് കരിമ്പിന് വില ഇത്തവണ കൂടിയെന്നാണ് വ്യാപാരികൾ പറയുന്നത്. കരിമ്പ് സേലം, മധുര എന്നിവിടങ്ങളിൽനിന്നും പൊരി ധർമപുരിയിൽനിന്നുമാണ് കേരളത്തിലെത്തുന്നത്. മഹാനവമി അടുക്കുന്നതോടെ പൂജാസാധനങ്ങളുൾപ്പെടെയുള്ളവയുടെ വിപണി കൂടുതൽ സജീവമാകും. ................ kc8
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.