അക്യുഹീലേഴ്​സ്​ കോൺഫറൻസ്​ 28 മുതൽ

കോഴിക്കോട്: എ.എസ്.ഡബ്ല്യു.ഇ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 28, 29 തീയതികളിൽ കോഴിക്കോട്ട് അക്യുഹീലേഴ്സ് കോൺഫറൻസ് സംഘടിപ്പിക്കുന്നു. 28ന് രാവിലെ 10 ന് ഹൈലൈറ്റ് ബിസിനസ് പാർക്കിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന സെഷനിൽ ലോകത്ത് അക്യൂപങ്ച്ചർ ചികിത്സരംഗത്ത് ഉണ്ടായ ആധുനിക പഠനങ്ങളെയും പുതിയ കണ്ടെത്തലുകളെയും കുറിച്ച് ഡോ. സാമൻ എസ്. ഹെറ്റിജി​െൻറ നേതൃത്വത്തിൽ പ്രദർശനവും ക്ലാസും നടക്കും. 29ന് ഡോ. ഹർഷ ജയകോടി 'െഹഡ് നീഡിൽ തെറാപ്പി'യെക്കുറിച്ച് ക്ലാസെടുക്കും. ഒരു ജില്ലയിൽ നിന്ന് ആദ്യം രജിസ്റ്റർ ചെയ്യുന്ന 10 പേർക്കാണ് പ്രവേശനം. രജിസ്േട്രഷന് വെബ്സൈറ്റ്: www.aswe.in. ഫോൺ: 9847147851. എ.എസ്.ഡബ്ല്യു.ഇ അക്കാദമി മാനേജിങ് ഡയറക്ടർ എം. ഇബ്നു ജല, പി.വി. അബ്ദുറസാഖ്, ആരതി എന്നിവർ വാർത്തസേമ്മളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.