ലൈസൻസില്ല: മെഡിക്കൽ ഷോപ്പ്​ നഗരസഭ പൂട്ടിച്ചു

കോഴിക്കോട്: ലൈസൻസില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് നഗരത്തിലെ മെഡിക്കൽ ഷോപ്പ് കോർപറേഷൻ പൂട്ടിച്ചു. കല്ലായിറോഡിൽ പാളയം ജങ്ഷന് തെക്ക് ഹസ്ബി മെഡിക്കൽസാണ് നഗരസഭ ആരോഗ്യവിഭാഗം പൂട്ടിയത്. കച്ചവടം ചെയ്യുന്നതിനുള്ള ഡെയിഞ്ചറസ് ആൻഡ് ഒഫൻസിവ് (ഡി ആൻഡ് ഒ) ലൈസൻസ് ഇല്ലാതെ ഒമ്പതുകൊല്ലത്തോളം പ്രവർത്തിച്ചുവെന്ന് കണ്ടെത്തി. കട അടച്ചുപൂട്ടാൻ കഴിഞ്ഞ 14ന് ഹെൽത്ത് ഒാഫിസർ ആർ.എസ്. ഗോപകുമാർ ഉത്തരവിടുകയായിരുന്നു. ബുധനാഴ്ച ഹെൽത്ത് ഇൻസ്പെക്ടറും സംഘവുമെത്തി കടപൂട്ടി സീൽ ചെയ്തു. വെസ്റ്റ്ഹിൽ ചുങ്കത്ത് പ്രവർത്തിച്ച വനിത ഹോട്ടലിന് ലൈസൻസില്ലെന്ന് കണ്ടെത്തി കഴിഞ്ഞദിവസം നഗരസഭ ആരോഗ്യവിഭാഗം പൂട്ടിച്ചിരുന്നു. വർഷംതോറും ലൈസൻസ് പുതുക്കാതെ പ്രവർത്തിക്കുന്ന കൂടുതൽ കടകളെപ്പറ്റി വിവരം ശേഖരിച്ചതായും വരുംദിവസങ്ങളിൽ കർശന നടപടിയുണ്ടാവുമെന്നും നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.