ഭൗമശാസ്ത്രസംഘം പരിശോധന നടത്തി എകരൂൽ: പനങ്ങാട് പഞ്ചായത്തിലെ തലയാട് പടിക്കല്‍ വയല്‍ ഒരങ്കോകുന്നില്‍ സുധാകരെൻറ വീടിന് പിറകിലായി ഒന്നരമാസം മുമ്പ് രൂപപ്പെട്ട ഗര്‍ത്തം തിരുവനന്തപുരത്തെ ദേശീയ ഭൗമശാസ്ത്ര പഠന ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ പരിശോധിച്ചു. ഡോ. മായങ്ക് ജോഷിയുടെ നേതൃത്വത്തിലെത്തിയ സംഘം രണ്ടു ദിവസങ്ങളിലായി ഗര്‍ത്തപ്രദേശവും പരിസരവും പരിശോധിച്ച് സാമ്പിളുകള്‍ ശേഖരിച്ചു. റിസർച് സ്കോളര്‍മാരായ എസ്. രാജപ്പന്‍, പ്രശോഭ് പി. രാജന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. പനങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.എം. കമലാക്ഷി, വൈസ് പ്രസിഡൻറ് പി. ഉസ്മാന്‍, വാര്‍ഡ് അംഗം പി.ആർ. സുരേഷ്, കെ.കെ. ബാബു എന്നിവര്‍ സംഘത്തെ അനുഗമിച്ചു. കഴിഞ്ഞ വര്‍ഷവും തലയാട് മേഖലയുടെ വിവിധ ഭാഗങ്ങളില്‍ സമാനരീതിയിലുള്ള ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരുന്നു. photo EKAROOL 50 പനങ്ങാട് പഞ്ചായത്തിലെ തലയാട് പടിക്കല്‍ വയല്‍ ഒരങ്കോകുന്നില്‍ രൂപപ്പെട്ട ഗര്‍ത്തം തിരുവനന്തപുരത്തെ ദേശീയ ഭൗമശാസ്ത്ര പഠന ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ പരിശോധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.