എം.പി, -എം.എൽ.എ ഫണ്ട് വിനിയോഗം വിലയിരുത്തി കോഴിക്കോട്: ജില്ലയിലെ പാർലമെൻറ് അംഗങ്ങളുടെയും 13 നിയമസഭാംഗങ്ങളുടെയും പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന വികസനപദ്ധതികളുടെ നിർവഹണ പുരോഗതി ജില്ല കലക്ടർ യു.വി. ജോസിെൻറ അധ്യക്ഷതയിൽ യോഗം വിലയിരുത്തി. എം.എൽ.എമാരുടെ േപഴ്സനൽ സ്റ്റാഫ് അംഗങ്ങളും നിർവഹണ ഉദ്യോഗസ്ഥരും പങ്കെടുത്തു. എം.പി, -എം.എൽ.എ ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കുന്നതിനും നിർവഹണം വേഗത്തിലാക്കുന്നതിനും ഓരോ മാസവും കലക്ടറേറ്റിൽ അവലോകനം നടത്താൻ മന്ത്രി ടി.പി. രാമകൃഷ്ണെൻറ സാന്നിധ്യത്തിൽ ചേർന്ന യോഗതീരുമാനപ്രകാരമാണ് നടപടി. ജനപ്രതിനിധികൾ നിർദേശിക്കുന്ന പദ്ധതികൾ നടപടികൾ പൂർത്തീകരിച്ച് വേഗത്തിൽ നടപ്പാക്കാനും ഫണ്ട് വിനിയോഗം 100 ശതമാനമാക്കാനും ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ നിർദേശം നൽകി. സീനിയർ ഫിനാൻസ് ഓഫിസർ ജെസി ഹെലൻ ഹമദ്, ജില്ല പ്ലാനിങ് ഓഫിസർ എം.എ. ഷീല എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.