തുടർവിദ്യാഭ്യാസ സംസ്​ഥാന കലോത്​സവത്തിന്​ സംഘാടക സമിതിയായി

തുടർവിദ്യാഭ്യാസ സംസ്ഥാന കലോത്സവത്തിന് സംഘാടക സമിതിയായി കോഴിക്കോട്: സമ്പൂർണ സാക്ഷരത പ്രഖ്യാപനം നടന്ന കോഴിക്കോട്ട് ആദ്യമായി സംഘടിപ്പിക്കുന്ന സംസ്ഥാന തുടർവിദ്യാഭ്യാസ കലോത്സവത്തി​െൻറ നടത്തിപ്പിന് തൊഴിൽ--എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ മുഖ്യരക്ഷാധികാരിയായി സംഘാടക സമിതി രൂപവത്കരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി കൺവീനറും ജില്ല കലക്ടർ യു.വി. ജോസ് ചീഫ് കോഓഡിനേറ്ററുമാണ്. വിവിധ സബ്കമ്മിറ്റികളടക്കം 501 അംഗ സംഘാടക സമിതിയാണ് രൂപവത്കരിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ സുജാത മനയ്ക്കൽ, സാക്ഷരത മിഷൻ അസി. ഡയറക്ടർ കെ. അയ്യപ്പൻ നായർ, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഇ.കെ. സുരേഷ്കുമാർ, ജില്ല പഞ്ചായത്ത് സെക്രട്ടറി പി.ഡി. ഫിലിപ്പ്, ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. ചന്ദ്രൻ മാസ്റ്റർ, സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ വത്സല തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.