മാനന്തവാടി: ജനകീയനും ക്രമസമാധാന പ്രശ്നങ്ങളിൽ ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കുന്നതിൽ വിദഗ്ധനുമായ കൽപറ്റ ഡിവൈ.എസ്.പി കെ. മുഹമ്മദ് ഷാഫിക്ക് സ്ഥാനചലനം. ചൈത്ര തെരേസ ജോൺ ഐ.പി.എസിനെ കൽപറ്റ എ.എസ്.പി ആയി ചൊവ്വാഴ്ചയാണ് നിയമിച്ചത്. മുഹമ്മദ് ഷാഫിക്ക് പകരം നിയമനം നൽകിയിട്ടില്ല. 2016 ഒക്ടോബർ അഞ്ചിനാണ് നെടുമങ്ങാട് സ്വദേശിയായ ഷാഫി കൽപറ്റ ഡിവൈ.എസ്.പിയായി നിയമിതനാകുന്നത്. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പൊലീസ് മെഡലിനർഹനായിരുന്നു. യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാതിരിക്കെയാണ് സ്ഥലംമാറ്റം. 2011ൽ രണ്ട് വർഷത്തോളം മാനന്തവാടി ഡിവൈ.എസ്.പിയായി ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. ----------- Must കലാസാംസ്കാരിക സംഘടന ഉദ്ഘാടനം വൈത്തിരി: കലാകായിക സാംസ്കാരിക തൊഴിലധിഷ്ഠിത സംഘടനയായ 'സിൽവർ സ്റ്റാർ' െൻറ ഉദ്ഘാടനം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഉഷാകുമാരി നിർവഹിച്ചു. പഞ്ചായത്തു കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് കെ.ജെ. തോമസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം.വി. ബാബു, ജ്യോതിഷ്കുമാർ, എ.ഒ. വർഗീസ് എന്നിവർ സംസാരിച്ചു. പഴയകാല കലാകാരന്മാരായ ജോസഫ് പൂതക്കുഴി, എ. അപ്പു, കെ.ജെ. തോമസ് മാസ്റ്റർ, സ്വാമിക്കുട്ടി, എ.ജെ. പാപ്പച്ചൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. രാധാകൃഷ്ണനാചാരി സ്വാഗതവും ടി.ജെ. കുര്യൻ നന്ദിയും പറഞ്ഞു TUEWDL10 കലാകായിക സാംസ്കാരിക തൊഴിലധിഷ്ഠിത സംഘടനയായ 'സിൽവർ സ്റ്റാർ' െൻറ ഉദ്ഘാടനം വൈത്തിരി ഗ്രാമപഞ്ചായത്തു പ്രസിഡൻറ് വി. ഉഷാകുമാരി നിർവഹിക്കുന്നു --------- 'റോഹിങ്ക്യൻ വംശഹത്യ: ലോകരാജ്യങ്ങളുടെ മൗനം അപകടകരം' പിണങ്ങോട്: മ്യാന്മറിൽ റോഹിങ്ക്യൻ മുസ്ലിം വംശഹത്യ അതിെൻറ മൂർധന്യതയിലെത്തിയിട്ടും ലോകരാജ്യങ്ങൾ സ്വീകരിക്കുന്ന കുറ്റകരമായ മൗനം അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി 'മൗനം വഞ്ചനയാണ്' എന്ന തലക്കെട്ടിൽ എസ്.െഎ.ഒ പിണങ്ങോട് ഐഡിയൽ കോളജ് യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ പ്രതിഷേധ ചത്വരം സംഘടിപ്പിച്ചു. എസ്.െഎ.ഒ ജില്ല സമിതിയംഗം ഹാരിസ് നെന്മാറ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ഷനാഫ് അധ്യക്ഷത വഹിച്ചു. പി.എച്ച്. ഫൈസൽ സമാപനം നിർവഹിച്ചു. പ്രതിഷേധ സൂചകമായി വിദ്യാർഥികൾ ഒപ്പുശേഖരണം നടത്തി. സെക്രട്ടറി ഹിഷാം സ്വാഗതം പറഞ്ഞു. അജ്മൽ, അനീസ്, ഷിംനാദ്, റോഷൻ, ഫാഇസ്, മുർശിദ്, റിസ്വാൻ എന്നിവർ നേതൃത്വം നൽകി. TUEWDL15 എസ്.െഎ.ഒ പിണങ്ങോട് ഐഡിയൽ കോളജ് യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ചത്വരം ഹാരിസ് നെന്മാറ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.