സി.ജി. കുറുപ്പിനെ ആദരിക്കുന്നു

അഴിയൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്.എസ്.എൽ.സി ആരംഭ ബാച്ചുകളുടെ കൂട്ടായ്മയായ 'ആരംഭ'ത്തി​െൻറ ആഭിമുഖ്യത്തിൽ അക്കാലത്തെ അധ്യാപകരിലൊരാളായ സി.ജി. കുറുപ്പ്്് എന്ന ഗോപാലക്കുറുപ്പിനെ ആദരിക്കുന്നു. വ്യാഴാഴ്ച രാവിലെ 11ന് സ്കൂളിലാണ് പരിപാടി. പ്രധാനാധ്യാപിക രമാഭായ്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ േപ്രമലത, സ്കൂളിലെ പൂർവ വിദ്യാർഥി സംഘടനയായ 'ഓർമച്ചെപ്പ്' പ്രസിഡൻറ് കാസിം നെല്ലോളി, സെക്രട്ടറി വിജയരാഘവൻ എന്നിവർ പങ്കെടുക്കും. അധ്യാപക നിയമനം വടകര: കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള വടകര കേന്ദ്രത്തിൽ സ്റ്റാറ്റിസ്റ്റിക്സ് െഗസ്റ്റ് അധ്യാപക​െൻറ ഒഴിവുണ്ട്. സ്റ്റാറ്റിസ്റ്റിക്സിൽ 50 ശതമാനത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദമാണ് യോഗ്യത. തൊഴിൽപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. താൽപര്യമുള്ളവർ ഈമാസം 25ന് രാവിലെ 11ന് അഭിമുഖത്തിന് പുതുപ്പണത്തുള്ള യൂനിവേഴ്സിറ്റി കേന്ദ്രത്തിലെത്തണം. സർട്ടിഫിക്കറ്റ് പരിശോധന വടകര: ജില്ല വിദ്യാഭ്യാസ ഓഫിസ് പരിധിയിലെ പരീക്ഷ കേന്ദ്രങ്ങളിൽ കെ.ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന ഈമാസം 22, 23, 25 തീയതികളിൽ ഓഫിസിൽ ഒന്നു മുതൽ നാലു വരെ നടക്കും. 2014--15 വർഷം പരീക്ഷാ യോഗ്യത നേടിയവർ 23നും 2016-17യിൽ പരീക്ഷയെഴുതി വിജയിച്ചവർ 25നും ആവശ്യമായ രേഖകൾ സഹിതം ഹാജരാകണമെന്ന് ഡി.ഇ.ഒ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.