കോൺഗ്രസ്​ മണ്ഡലം കൺവെൻഷൻ

കുറ്റ്യാടി: കാർഷിക വിളകൾക്ക് വില ലഭിക്കാത്തതും നിത്യോപയോഗ സാധനങ്ങൾക്ക് വിലകൂടാൻ ഇടയാക്കിയതും ജി.എസ്.ടി നടപ്പാക്കിയതിലെ പോരായ്മയാണെന്നും കർഷകരെ രക്ഷിക്കാൻ കേന്ദ്ര സർക്കാർ തയാറാവണമെന്നും കോൺഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം കൺെവൻഷൻ ആവശ്യപ്പെട്ടു. കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രിസിഡൻറ് ടി. സിദ്ദീഖ്, മേരി ബാലകൃഷ്ണൻ, എ. അരവിന്ദൻ, പ്രമോദ് കക്കട്ടിൽ, കാവിൽ രാധാകൃഷ്ണൻ, അച്യുതൻ പുതിെയടത്ത്, അബ്ദുറഹ്മാൻ എടക്കുനി, ഹബീബ്, സി.പി. വിശ്വനാഥൻ, മരക്കാട്ടേരി ദാമോദരൻ, ദുൽഖിഫിൽ, അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ, പി. കുഞ്ഞികൃഷ്ണൻ, പി.സി. ഷീബ, തായന ബാലാമണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.