മേപ്പയൂർ: -ഭൂരേഖ കമ്പ്യൂട്ടർവത്കരണത്തിെൻറ ഭാഗമായി വിവരശേഖരണ ഫോറം സമർപ്പിക്കാനായി ക്യാമ്പിലെത്തുന്ന ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ പാതിരാത്രിവരെ സേവനവുമായി മഞ്ഞക്കുളം പ്രതീക്ഷ തിയറ്റേഴ്‌സ്. ക്യാമ്പുകളിലേ തിരക്കുകാരണം ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ നാട്ടുകാരുടെ പരാതിയായി ഉയർന്ന സാഹചര്യത്തിലാണ് പ്രശ്നപരിഹാരത്തിന് ക്യാമ്പിനു മുന്നോടിയായി വില്ലേജ് ഓഫിസറെ സേവനത്തിന് എത്തിച്ചത്. കൊഴുക്കല്ലൂർ വില്ലേജ് ഓഫിസർ കെ. അനിൽകുമാറാണ് വെള്ളിയാഴ്ച നാല് മണിമുതൽ രാത്രി 10.30 വരെ പ്രതീക്ഷ ദേശത്തെ ഫോറങ്ങൾ സ്വീകരിച്ചത്. 250ൽ ഏറെ പേർ ഫോറം സമർപ്പിക്കാനെത്തി. റിട്ട. തഹസിൽദാർ സി.കെ. രവിയുടെ നേതൃതൃത്തിൽ പി.പി. പവിത്രൻ, ടി.പി. സത്യൻ, വി.പി. രവീന്ദ്രൻ, വി.കെ. ചന്ദ്രൻ എന്നിവർ ഫോറം പൂരിപ്പിച്ചു നൽകി. ജില്ലാതല കമ്പവലിമത്സരം മേപ്പയൂർ: സി.പി.എം മേപ്പയൂർ സൗത്ത് ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് ജില്ലാതല കമ്പവലി മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ എട്ടിന് വൈകീട്ട് അഞ്ചിന് മേപ്പയൂർ ടൗണിലെ കെ.ഡി.സി ബാങ്ക് പരിസരത്ത് പ്രത്യേകം തയാറാക്കിയ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ മത്സരം നടക്കും. കോഴിക്കോട് ജില്ല കമ്പവലി അസോസിയേഷെൻറ നേതൃത്വത്തിൽ നടക്കുന്ന മത്സരത്തിൽ ജില്ലയിലെ പ്രമുഖരായ മുപ്പതോളം ടീമുകൾ അണിനിരക്കും. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള ടീമുകൾ സംഘാടക സമിതിയുമായി ബന്ധപ്പെടണം. ഫോൺ: 9496385101.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.