ഒാടയിൽ മാലിന്യം കെട്ടിക്കിടക്കുന്നു

കോഴിക്കോട്: റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിനടുത്തുള്ള പാർക്കിങ് മേഖലക്കു മുന്നിലെ . മാസങ്ങളായി പ്ലാസ്റ്റിക്, മദ്യക്കുപ്പികളടക്കം നിറഞ്ഞ് ഒഴുക്ക് നിലച്ചിട്ടും നടപടിയുണ്ടായില്ല. മാലിന്യവും ചളിയും കെട്ടിക്കിടക്കുന്നതിനാൽ കൊതുകുവളർത്തുകേന്ദ്രവുമായി. സമീപത്തെ കടകളിൽനിന്നുള്ള ഉപയോഗശൂന്യമായ വസ്തുക്കളെല്ലാം ഒാടയിൽ തള്ളുകയാണ് പതിവെന്ന് റെയിൽവേ സ്റ്റേഷൻ അധികൃതർ പറയുന്നു. വാഹനങ്ങളിൽ യാത്രചെയ്യുന്നവരിൽ ചിലരും ഇവിടെ മാലിന്യം നിക്ഷേപിക്കുന്നുണ്ട്. കാൽനടക്കാർക്കും റെയിൽവേ പാർക്കിങ്ങിലെത്തുന്നവർക്കുമാണ് കൂടുതൽ ബുദ്ധിമുട്ട്. ശക്തമായ മഴയിൽ ഒാടയിലെ മലിനജലം റോഡിലേക്ക് നിറഞ്ഞൊഴുകും. മുമ്പ് ഇവിെട ശുചീകരിെച്ചങ്കിലും വീണ്ടും മാലിന്യം നിറഞ്ഞു. റെയിൽവേ അധികൃതർ നിരവധി തവണ കോർപറേഷനോട് മാലിന്യപ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെെട്ടങ്കിലും ഇതുവെര നടപടിയുണ്ടായിട്ടില്ല. സ്റ്റേഷന് മുന്നിലുള്ള ലിങ്ക് റോഡ് ജങ്ഷനിൽ മലിനജലം കെട്ടിക്കിടന്നത് കഴിഞ്ഞയാഴ്ച ശരിയാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT